ക്വാളിസില്‍ കഞ്ചാവ് കടത്ത്: മൊബൈല്‍ നമ്പറുകാരന്‍ നൗഷാദിനെ പോലീസ് തെരയുന്നു
Aug 31, 2013, 14:38 IST
കാസര്‍കോട്: ക്വാളിസ് കാറില്‍ സീറ്റിനടിയിലായി രഹസ്യ അറയുണ്ടാക്കി 48 കിലോ കഞ്ചാവ് കടത്തിയ സംഭവത്തില്‍ കാസര്‍കോട്ടുകാരനായ നൗഷാദിനെ പോലീസ് തെരയുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ വെച്ചാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായര്‍, ടൗണ്‍ എസ്.ഐ. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് വേട്ട നടത്തിയത്.
ഇടുക്കിയിലെ തൊടുപുഴയില്‍ നിന്നാണ് കഞ്ചാവെത്തിച്ചത്. ക്വാളിസിലുണ്ടായിരുന്ന തൊടുപുഴ പാലാരി വട്ടത്തെ സുനില്‍ ഡേവിഡ് (34), മറ്റേപള്ളിക്കുന്നില്‍ മുരളി (42) എന്നിവരെ അറസ്റ്റുചെയ്യുകയായിരുന്നു. ഒരു കിലോവീതമുള്ള 48 മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക്ക് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ടി.എന്‍. 09 എ.ബി. 6327 നമ്പര്‍ ക്വാളിസ് കാറിലാണ് കഞ്ചാവ് കടത്തിയത്.
കാസര്‍കോട്ടേക്ക് പലതവണ കഞ്ചാവ് കടത്തിയിരുന്നതായി പ്രതികള്‍ പോലീസ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്ടെത്തിയാല്‍ ബന്ധപ്പെടാന്‍ നൗഷാദ് എന്നയാളുടെ ഒരു മൊബൈല്‍ നമ്പറാണ് ഇവര്‍ക്ക് തൊടുപുഴയിലെ ഏജന്റ് നല്‍കിയത്. ഈ മൊബൈല്‍ നമ്പറുകാരനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഒരു ട്രിപ്പ് കഞ്ചാവ് എത്തിച്ചാല്‍ 30,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഈ ട്രിപ്പ് കഞ്ചാവ് കാസര്‍കോട്ടെത്തിച്ചാല്‍ ഉടന്‍തന്നെ മറ്റൊരു ട്രിപ്പ് കൂടി ഉണ്ടെന്നും കാസര്‍കോട്ട് കഞ്ചാവിന് വന്‍ ഡിമാന്റുണ്ടെന്നുമാണ് ഇവരെ തൊടുപുഴ ഏജന്റ് അറിയിച്ചത്.
ക്വാളിസ് കാസര്‍കോട്ട് പോലീസ് തടഞ്ഞപ്പോള്‍ സുഹൃത്തുക്കളെ കാണാനാണ് വന്നതെന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. ഡി.വൈ.എസ്.പിയുടെ കൃത്യമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ ഒടുവില്‍ ക്വാളിസിനുള്ളില്‍ കഞ്ചാവുണ്ടെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. കാറിന്റെ ഡിക്കി തുറക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അത് പോലീസിനെകൊണ്ട് കഴിയില്ലെന്ന് പറഞ്ഞ് പ്രതി സുനില്‍ ഡേവിഡ് അഹങ്കരിച്ചു. പിന്നീട് അനുനയത്തില്‍ കൂടിയപ്പോള്‍ ഡിക്കി തുറന്നുകൊടുക്കാന്‍ ഡേവിഡ് തയ്യാറായി.
പ്രത്യേകതരം ക്ലിപ്പുപയോഗിച്ചാണ് ഡിക്കി അടച്ചിരുന്നത്. മറ്റാര്‍ക്കും ഇത് തുറക്കാന്‍ കഴിയുമായിരുന്നില്ല. തുറക്കണമെങ്കില്‍ ഡിക്കി കുത്തിപൊളിക്കേണ്ടി വരും. വര്‍ക്ക്‌ഷോപ്പില്‍വെച്ചാണ് കാറിന് പ്രത്യേകം അറയുണ്ടാക്കിയത്. ഇവര്‍ വന്ന ക്വാളിസ് കാര്‍ തമിഴ്‌നാട് രജിസ്‌ട്രേഷനായതിനാല്‍ ഇത് മോഷ്ടിച്ചതായിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.
കാറോട്ടത്തില്‍ വിദഗ്ദ്ധരാണ് പ്രതി സുന്നില്‍ ഡേവിഡും മുരളിയും. ഓണത്തിനോടനുബന്ധിച്ചും മറ്റുമായി കാസര്‍കോട്ട് കഞ്ചാവിന് ആവശ്യക്കാര്‍ ഏറിയതാണ് ഇവര്‍ക്ക് കൊയ്ത്തായി മാറിയത്. നേരത്തെ ഏഴോളം കേസുകളിലായി മൂന്ന് കിലോ കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയിരുന്നു.
Related News:
കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്തിയ 48 കിലോ കഞ്ചാവുമായി 2 ഇടുക്കി സ്വദേശികള്‍ അറസ്റ്റില്‍
Keywords: Ganja seized, Police Arrest, Kasaragod, Kerala, Car, Idukki, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.