ഉപ്പള: ഉപ്പള പോസ്‌റ്റോഫീസിന് സമീപത്തുനിന്നും കഞ്ചാവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്‌റ്റേഷനു സമീപം മണിമുണ്ടയില്‍ വാടക ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന മൊയ്തീന്റെ മകന്‍ അഹ്മദിനെ(54)യാണ് കുമ്പള എക്‌സൈസ് അറസ്റ്റു ചെയ്തത്.
85ഗ്രാം കഞ്ചാവാണ് പ്രതിയില്‍നിന്ന് പിടികൂടിയത്. ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വില്‍പനക്കാരനെ പിടികൂടിയിരുന്നു.
അഹ്മദിനെ ഇതിനുമുന്‍പും കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുപൊതികളിലായി കൊണ്ടുവരുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളില്‍ വെച്ച് ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ഇത്തരക്കാരുടെ രീതി.
Keywords: Ganja seized, Uppala, Railway station, Kumbala, Police, arrest, kasaragod, Ahmed