സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന സംഘത്തെ അധ്യാപകര്‍ വിരട്ടിയോടിച്ചു
Dec 2, 2016, 09:29 IST
കുമ്പള: (www.kasargodvartha.com 02/12/2016) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുകയായിരുന്ന സംഘത്തെ അധ്യാപകരെത്തി വിരട്ടിയോടിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വിദ്യാര്‍ത്ഥികള്‍ക്ക് നാലംഗസംഘം കഞ്ചാവ് വില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് അധ്യാപകര്‍ എത്തിയതോടെ സംഘം മതില്‍ ചാടി ശ്മശാനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.
കഞ്ചാവ് വാങ്ങാന്‍ ശ്രമിച്ച കുട്ടികളെ പ്രധാനാധ്യാപികയുടെ നേതൃത്വത്തില്‍ കുമ്പള പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയും പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സ്‌കൂള്‍ പരിസരത്ത് സ്ഥിരമായി കഞ്ചാവ് വില്‍ക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുമ്പള ഉപജില്ലാസ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് സ്‌കൂള്‍ പരിസരവും മൈതാനവും കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നു. ഈ കാട് കഞ്ചാവ് വില്‍പ്പനക്കാരുടെ താവളമായിരുന്നു.കാടുകള്‍ വെട്ടിത്തെളിച്ചതോടെ സ്‌കൂളിന്റെ പിന്‍വശത്തുള്ള പറമ്പില്‍ വന്നാണ് കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നത്.

Keywords: Kasaragod, Kumbala, Kerala, Students, Ganja, Teacher, Ganja sellers camp near school