മഞ്ചേശ്വരത്തും കഞ്ചാവ് വേട്ട: 114 കിലോ കഞ്ചാവുമായി പിതാവും മകളും പിടിയില്‍
Apr 9, 2013, 20:50 IST
മഞ്ചേശ്വരം: ബന്തിയോട് വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും 28 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിന് തൊട്ടുപിന്നാലെ മഞ്ചേശ്വരത്തും വന്‍ കഞ്ചാവ് വേട്ട. 114 കിലോ കഞ്ചാവുമായി പിതാവിനെയും മകളേയും പോലീസ് പിടികൂടി. മഞ്ചേശ്വരത്തെ അബ്ദുര്‍ റഹ്മാനെയും അദ്ദേഹത്തിന്റെ മകളേയുമാണ് കുമ്പള സി.ഐ ടി.പി രഞ്ജിത്, എസ്.ഐ ബിജുലാല്‍, എസ്.പിയുടെ കീഴിലുള്ള ഷാഡോ പോലീസ് സ്പെഷ്യല്‍ സ്കോഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.
ബന്തിയോട് 28 കിലോ കഞ്ചാവുമായി അറസ്റ്റിലായ തളങ്കര അസീസി(40) ല് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരത്തെ അബ്ദുര്‍ റഹ്മാന്റെ മകളുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും 114 കിലോ കഞ്ചാവ് പോലീസ് കണ്ടെടുക്കുകയായിരുന്നു. അസീസിന്റെ അകന്ന ബന്ധത്തില്‍പ്പെട്ട യുവതിയുടെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചത്. യുവതിയുടെ ഭര്‍ത്താവിനും കഞ്ചാവ് ഇടപാടില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പ്രതിയാക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. കാസര്‍കോട്ട് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നാല് ക്വിന്‍ടല്‍ കഞ്ചാവാണ് പിടികൂടിയത്
ബന്തിയോട്ട് 30 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Related News:
Keywords : Manjeshwaram, Ganja, Arrest, Police, Kerala, Kasaragod, Abdur Rahman, Bandiyod, Kumbala, Kerala, Asees, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.