city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഞ്ചാവ് മാഫിയയുടെ കെണിയില്‍പെട്ട് ഖത്തറില്‍ ജയിലിലായ യുവാവിന്റെ കുടുംബം നിയമ പോരാട്ടത്തിലേക്ക്

കുമ്പള: (www.kasargodvartha.com 23.05.2018) ഖത്തറില്‍ ജോലി ചെയ്തുവരുന്നതിനിടെ പൈവളിഗെ ബള്ളൂര്‍ സ്വദേശിയായ റസാഖിനെ (27) കഞ്ചാവ് മാഫിയ ചതിയില്‍പെടുത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ യഥാര്‍ത്ഥ പ്രതികളെയും എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഖത്തറില്‍ പിടിയിലായ റസാഖിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പിതാവും കുടുംബവും നാട്ടുകാരും രംഗത്ത്.

നിരപരാധിയായ മകന് നീതിക്കായുള്ള പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്ന് പിതാവും നാട്ടുകാരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഞ്ചാവു മാഫിയകള്‍ തമ്മില്‍ നടത്തിയ കൂറു കച്ചവടത്തിന് തന്റെ മകന്‍ എന്തു പിഴച്ചുവെന്നാണ് പിതാവും കുടുംബവും കണ്ണീരോടെ ചോദിക്കുന്നത്. മുറിയില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുന്ന ജോലിക്കു വേണ്ടിയാണ് റസാഖ് ഖത്തറിലേക്കു പോയത്. ഇവിടെ മുറിയില്‍ തിരുവനന്തപുരം സ്വദേശിയായ ഒരാളാണ് കഞ്ചാവു പൊതി ഉപേക്ഷിച്ചു പോയത്. ഇത് നാട്ടിലെ കഞ്ചാവു മാഫിയകളുമായി ബന്ധപ്പെട്ടുള്ള കച്ചവടത്തിന്റെ ഭാഗമാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിനു ശേഷം നാട്ടിലെ ചില കഞ്ചാവു മാഫിയാ തലവന്മാര്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിയിരിക്കുകയാണെന്നും കുടുംബം പറഞ്ഞു.

മാഫിയാ തലവന്മാരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ കണ്ടെത്താനും മകന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും കുടുംബം പറയുന്നു. അതേസമയം സംഭവത്തില്‍ നിയമ പോരാട്ടം തുടങ്ങുന്നതിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി, പോലീസ് മേധാവി, ജില്ലാ പൊലീസ് ചീഫ് എന്നിവര്‍ക്ക് ഹരജി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പിതാവ് എന്‍.എം. മുഹമ്മദ് ബള്ളൂര്‍, അബ്ബാസ് ബള്ളൂര്‍, സത്താര്‍ ബളളൂര്‍, മുഷ്താഖ് എന്നിവര്‍ സംബന്ധിച്ചു.
കഞ്ചാവ് മാഫിയയുടെ കെണിയില്‍പെട്ട് ഖത്തറില്‍ ജയിലിലായ യുവാവിന്റെ കുടുംബം നിയമ പോരാട്ടത്തിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Ganja, Ganja seized, Qatar, Family,  Ganja seized incident; arrested Youth's family going to legal battle < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia