കഞ്ചാവ് വേട്ട തുടരുന്നു: കുമ്പളയില്‍ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
Mar 22, 2013, 14:38 IST

കാസര്‍കോട്: കാസര്‍കോടും പരിസരപ്രദേശങ്ങളും വന്‍ കഞ്ചാവ് മാഫിയാ സംഘത്തിന്റെ പിടിയില്‍. കാസര്‍കോട് പോലീസ് നടത്തിയ കഞ്ചാവ് വേട്ടയ്ക്ക് പിന്നാലെ കുമ്പളയില്‍ എക്‌സൈസ് നടത്തിയ തിരച്ചിലില്‍ ഒരാള്‍ കഞ്ചാവുമായി പിടിയിലായി.
കുമ്പള മൈമുന്‍ നഗര്‍ കുന്നില്‍ ഹൗസില്‍ അഹ്മദ് കബീറിനെ (20) യാണ് അരകിലോ കഞ്ചാവുമായി വ്യാഴാഴ്ച വൈകിട്ട് കുമ്പള എക്‌സൈസ് പിടികൂടിയത്. കഞ്ചാവ് കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി വില്‍പനയ്ക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കബീര്‍ എക്‌സൈസ് ഉദ്യോഗസ്ഥരുട പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്.
കഞ്ചാവ് കേസുകളില്‍ പ്രതിയായ കൂനന്‍ ഷെരീഫിന്റെ മകനാണ് കബീര്‍. കൂനന്‍ ഷെരീഫ് ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീര്‍ഷ, പ്രിവന്റീവ് ഓഫീസര്‍ യു. ദിവാകരന്‍ സിവില്‍എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനിവാസന്‍, സാബു, ജനാര്‍ദനന്‍, ഡ്രൈവര്‍ രാജേഷ്
എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാസര്‍കോട്ട് 110 കിലോ കഞ്ചാവ് പിടികൂടുന്നത്. സംഭവത്തിന് ഒരാഴ്ച മുമ്പാണ് സുമോയില്‍ കടത്തുകയായിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ആന്ധ്രാ പ്രദേശില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നാണ് അറിഞ്ഞത്. എന്നാല്‍ കാസര്‍കോട് പിടിയിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നും ഇവര്‍ ഇടനിലക്കാര്‍ മാത്രമാണെന്നുമാണ് പോലീസ് നിഗമനം.
ഇടനിലക്കാര്‍ വഴിയാണ് കാസര്‍കോട്ട് കഞ്ചാവ് എത്തുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ പിടിയിലായിരുന്നു. പ്രതിയെ കാസര്‍കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Keywords: Arrest, Kumbala, Kanjavu, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.