കാറില്‍ കഞ്ചാവ് കടത്ത്; അപകടത്തില്‍പെട്ടതിനു പിന്നാലെ കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയില്‍
Jul 8, 2020, 21:24 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.07.2020) കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ അപകടത്തില്‍പെടുകയും സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മൊര്‍ത്തണ നച്ചിലപദവിലെ മുഹമ്മദ് ഹുസൈനെ (25) യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ചയാണ് കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ച പോലീസ് ഹുസൈന്‍ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നത്. മൊര്‍ത്തണ ബട്ടിപദവില്‍ നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. പോലീസ് എത്തും മുമ്പേ ഹുസൈന്‍ കടന്നുകളഞ്ഞിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും 9.5 കിലോ കഞ്ചാവും പിടികൂടിയിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റാണ് കാറിന് ഘടിപ്പിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹുസൈനെ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്.
Keywords: Kasaragod, Manjeshwaram, News, Ganja Seized, Case, Youth, Arrest, Ganja seized case; Youth arrested