ഗോവ വിമാനത്താവളത്തില്‍ അഞ്ചുകിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍കോട് സ്വദേശിയായ ഒരു പ്രതി കൂടി കസ്റ്റംസ് പിടിയില്‍
Sep 13, 2017, 13:08 IST
കാസര്‍കോട്: (www.kasargodvartha.com 13.09.2017) ഗോവ വിമാനത്താവളത്തില്‍ അഞ്ചുകിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍കോട് സ്വദേശിയായ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നാട്ടക്കല്‍ സ്വദേശി മുഹമ്മദ് ഷാഹിദിനെ (24)യാണ് കസ്റ്റംസ് പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതിയെ കഴിഞ്ഞ മാസം അഞ്ചിന് ഗോവ വിമാനത്താവളത്തില്‍വെച്ച് എയര്‍കസ്റ്റംസ് പിടികൂടിയിരുന്നു.
കാസര്‍കോട് നെല്ലിക്കട്ട സ്വദേശി റംഷീദിനെ (23)യാണ് അഞ്ചുകിലോ കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയിരുന്നത്. അഞ്ചുകിലോ കഞ്ചാവുമായി മംഗളൂരു വിമാനത്താവളം വഴി ബഹ്റൈനിലേക്ക് കടന്നതായിരുന്നു റംഷീദ്. പാസ്പോര്‍ട്ടിലെ പ്രശ്നം കാരണം റംഷീദ് ബഹ്റൈന്‍ വിമാനത്താവള അധികൃതരുടെ പിടിയിലാവുകയായിരുന്നു. നാലുദിവസത്തിന് ശേഷം റംഷീദിനെ ബഹ്റൈനില്‍ നിന്നും തിരിച്ചയക്കുകയും ചെയ്തു. ഗോവ വിമാനത്താവളത്തില്‍ ഇറങ്ങിയ റംഷീദിനെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
വിസയും ടിക്കറ്റും വാഗ്ദാനം നല്‍കി ഷാഹിദാണ് തനിക്ക് കഞ്ചാവ് കൈമാറിയതെന്ന് റംഷീദ് മൊഴി നല്‍കി. കാസര്‍കോട്ടുവെച്ചാണ് കഞ്ചാവ് കൈമാറിയതെന്നും റംഷീദ് വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് കഞ്ചാവ് കൈമാറ്റം നടന്ന കാസര്‍കോട് നഗരത്തിലെ ഹോട്ടലില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു. തുടര്‍ന്നാണ് ഷാഹിദിനെ കസ്റ്റംസ് കുടുക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja seized, Airport, Ganja seized case; one more accused arrested