city-gold-ad-for-blogger

ക്യാമ്പസുകളില്‍ എസ് എഫ് ഐ ലഹരി മാഫിയയെ വളര്‍ത്തുന്നുവെന്ന് എംഎസ്എഫ്

കാസര്‍കോട്: (www.kasargodvartha.com 18.01.2018) ജില്ലയിലെ പ്രധാന കാമ്പസുകളിലും കോളജ് ഹോസ്റ്റലുകളിലും ക്രിമിനലുകളേയും ലഹരി മാഫിയയേയും വളര്‍ത്തുന്നത് എസ് എഫ് ഐ ആണെന്ന് എംഎസ്എഫ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ എന്നിവര്‍ പ്രസ്താവിച്ചു. ഇതിനുദാഹരണമാണ് കാസര്‍കോട് ഗവ. കോളജിലെ എസ്എഫ്‌ഐ നേതാവ് അടക്കമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ കിലോ കണക്കിന് കഞ്ചാവുമായി അറസ്റ്റ് ചെയ്തതെന്നും അവര്‍ ആരോപിച്ചു.

എംഎസ്എഫ് കാലങ്ങളായി ആവശ്യപ്പെടുന്നതാണ് കോളജ് ഹോസ്റ്റലുകള്‍ റൈഡ് ചെയ്യണമെന്നത്. തങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന വിദ്യാര്‍ഥികളെ തല്ലാനും ഉപദ്രവിക്കാനും നിര്‍ദ്ദേശം നല്‍കുന്നത് കോളജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളാണ്. ഇതിന് പിന്തുണയും സഹായവും നല്‍കുന്നത് എസ്എഫ്‌ഐ നേതൃത്വം ആണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ക്യാമ്പസുകളില്‍ കൊടിപിടിക്കാന്‍ ആളെ കിട്ടാതെ വരുമ്പോഴാണ് മാഫിയകളെയും ക്രിമിനലുകളേയും എസ്എഫ്‌ഐ വളര്‍ത്തുന്നതെന്നും എംഎസ്എഫ് നേതാക്കള്‍ ആരോപിച്ചു.

ക്യാമ്പസുകളില്‍ എസ് എഫ് ഐ ലഹരി മാഫിയയെ വളര്‍ത്തുന്നുവെന്ന് എംഎസ്എഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, MSF, SFI, Campus, Allegation, Hostel, Criminals, Drug Mafia, Police, Ganja seized case; MSF against SFI

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia