112 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങി
Apr 18, 2019, 23:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.04.2019) 112 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങി. ഭീമനടി കുറുഞ്ചേരിയിലെ ടോണി വര്‍ഗീസ് ആണ് ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 4നാണ് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസന്റെ നിര്‍ദ്ദേശപ്രകാരം ചിറ്റാരിക്കാല്‍ പോലീസ് കെഎല്‍ 60 സി 6360 നമ്പര്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 112 കിലോ കഞ്ചാവ് മൗക്കോട് കടുമേനി റോഡില്‍ പൂങ്ങോട്ടു വെച്ച് പിടികൂടിയത്. കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ കുന്നുംകൈ സ്വദേശി നൗഫലിനെ (35) അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ടോണി രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ക്കായി അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ആന്ധ്രയില്‍ നിന്നും കാറിന്റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമായി ഒന്‍പത് പാക്കറ്റുകളിലാക്കി കൊണ്ടുവന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്. നൗഫലിനും ടോണിക്കും കഞ്ചാവുകടത്തുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തെ നിരീക്ഷണത്തിലായിരുന്നു കഞ്ചാവ് വേട്ട നടത്തിയത്.
നേരത്തേ വെള്ളരിക്കുണ്ടില്‍ ജിംനേഷ്യം നടത്തിയ നൗഫല്‍ പിന്നീട് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇടയ്ക്കിടെ നാട്ടിലേക്ക് വരാറുള്ള നൗഫല്‍ നാട്ടില്‍ നടത്തിയിരുന്ന ഇടപാടുലകളെക്കുറിച്ച് നേരത്തേ പോലീസിന് സംശയം ഉണ്ടായിരുന്നു. കുന്നുംകൈയിലെ ഒരു കെട്ടിടത്തില്‍ ക്ലബ് നടത്തി ഇതിന്റെ മറവിലായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്.
പിടികൂടിയ കഞ്ചാവിന് 25 മുതല്‍ 30 ലക്ഷം വരെ മൊത്തവില കണക്കാക്കുന്നു. ഇത് ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ ഒരുകോടിയിലേറെ വില വരും. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജെയ്‌സണ്‍ കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഫിലിപ്പ് തോമസ്, ചിറ്റാരിക്കാല്‍ എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ganja, Accused, Court, News, Kasaragod, Ganja seized case, Accused surrendered in court