city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് കഞ്ചാവ് വില്‍പന നടക്കുന്നത് പുലര്‍ക്കാലത്ത്; വാങ്ങുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: (www.kasargodvartha.com 25/04/2015) കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് വില്‍പന നടക്കുന്നത് പുലര്‍ക്കാലത്ത്. കഞ്ചാവ് വാങ്ങാനെത്തുന്നകാസര്‍കോട് ജില്ലയില്‍ കഞ്ചാവ് വില്‍പന നടക്കുന്നത് പുലര്‍ക്കാലത്ത്. കഞ്ചാവ് വാങ്ങാനെത്തുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നും എക്‌സൈസ് നാര്‍കോട്ടിക്‌സെല്‍ വിഭാഗം സൂചിപ്പിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലും മറ്റും എക്‌സൈസിന്റെ നിരീക്ഷണത്തിലാണ് നിരവധി വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് വാങ്ങാനായി പുലര്‍കാലത്ത് വാഹനങ്ങളിലും മറ്റും എത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്.

എക്‌സൈസിന്റെയും പോലീസിന്റെയും നീക്കങ്ങള്‍ കൃത്യമായി കഞ്ചാവ് വില്‍പന സംഘങ്ങള്‍ക്ക് ലഭിക്കുന്നതിനാല്‍ വില്‍പനക്കാരെ കൈയോടെ പിടികൂടാന്‍ സാധിക്കുന്നില്ലെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. ബാലചന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

ഇടുക്കയില്‍ നിന്നും മറ്റുമാണ് കഞ്ചാവ് ജില്ലയിലെത്തിക്കുന്നത്. ഇവിടെ നിന്നും മൊത്തവിതരണക്കാര്‍ വഴി നിന്നും ഏജന്റുമാര്‍ കിലോക്കണക്കിന് കഞ്ചാവുകള്‍ ഏറ്റുവാങ്ങി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

മിക്ക ദിവസങ്ങളിലും കഞ്ചാവ് ഇടുക്കിയില്‍ നിന്നുമെത്തുന്നുണ്ട്. വന്‍ മാഫിയ തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളും കഞ്ചാവ് വില്‍പനയുടെ കണ്ണികളായി മാറിയിട്ടുണ്ട്. നേരത്തെ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് മൂന്ന് യുവതികള്‍ പിടിയിലായിരുന്നു. നാട്ടുകാരുടെ കൂടി സഹകരണവും സഹായവുമുണ്ടെങ്കില്‍ മാത്രമേ കഞ്ചാവ് വില്‍പനക്കാരെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇല്ലെങ്കില്‍ ജില്ലയിലെ യുവാക്കളും കുട്ടികളും കഞ്ചാവിനടിമപ്പെട്ട് വലിയ വിപത്തിലേക്കാണ് നീങ്ങുകയെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറയുന്നു.
കാസര്‍കോട്ട് കഞ്ചാവ് വില്‍പന നടക്കുന്നത് പുലര്‍ക്കാലത്ത്; വാങ്ങുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
 രാജ്യാന്തര ഡേറ്റിങ് വെബ്‌സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍: പരാതിയുമായി കോഴിക്കോടുകാരി

Keywords: Kasaragod, Kerala, Ganja, Students, school, Ganja Sellers, Ganja buyers, Police, Ganja: sale on early morning, The majority purchase by students.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia