city-gold-ad-for-blogger

സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പിടിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2016) സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പോലീസ് പിടിയിലായി. ബല്ലാകടപ്പുറത്തെ മുഹമ്മദിനെയാണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാഞ്ഞങ്ങാടിന് സമീപത്തെ തീരപ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ മുഹമ്മദ് കഞ്ചാവ് വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാന്‍ എക്‌സൈസ് ബല്ലാകടപ്പുറത്തെത്തുകയായിരുന്നു. തുടര്‍ന്ന് 50 ഗ്രാം കഞ്ചാവുമായി മുഹമ്മദിനെ പോലീസ് പിടികൂടുകയായിരുന്നു.

കഞ്ചാവ് സംഘത്തിലെ മറ്റുള്ളവര്‍ എക്‌സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് നഗരത്തിലും സമീപപ്രദേശങ്ങളിലും കഞ്ചാവും മറ്റുലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. യുവാക്കള്‍ക്കും മധ്യവയസ്‌ക്കര്‍ക്കും പുറമെ സ്‌കൂള്‍വിദ്യാര്‍ത്ഥികളെ പോലും കഞ്ചാവിന് അടിമകളാക്കുന്ന തരത്തില്‍ വില്‍പ്പന വ്യാപകമാവുകയാണ്. അടുത്ത കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹപാഠികള്‍ കഞ്ചാവിന് അടിമകളായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

മാഫിയാസംഘത്തിന്റെ സ്വാധീനം കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുകയാണ്.കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, റെയില്‍വെസ്‌റ്റേഷന്‍, മല്‍സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ താവളമുറപ്പിച്ചിട്ടുണ്ട്.കഞ്ചാവ് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ സംഘങ്ങളും ഇപ്പോള്‍ കഞ്ചാവ് വില്‍പ്പനയിലേര്‍പ്പെടുന്നുണ്ട്.

സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പിടിയില്‍

Keywords : Kanhangad, Kasaragod, Ganja, Sale, Accuse, Arrest, Police, Investigation, School.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia