city-gold-ad-for-blogger

കഞ്ചാവ് മാഫിയ ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ഉപ്പള:(www.kasargodvartha.com 16/06/2018) കഞ്ചാവ് മാഫിയ ഗുണ്ടാ തലവന്‍ അറസ്റ്റിലായി. ഉപ്പള നയാബസാറില്‍ ഗുണ്ടാവിളയാട്ടം നടത്തിയ കഞ്ചാവ് മാഫിയ തലവന്‍ ചെറുഗോളീ അമ്പാറിലെ നുഹ് മാനെ(26)യാണ് വെള്ളിയാഴ്ച രാത്രിയോടെ കുമ്പള സിഐ പ്രേംസദന്റെയും,എസ് ഐ അശോകന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ഉപ്പളയില്‍ വീണ്ടും ഗുണ്ടാസംഘം ബാര്‍ബര്‍ ഷോപ്പ അടിച്ച് തകര്‍ക്കുകയും കടയുടമയെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യ പ്രതിയാണ് അറസ്റ്റിലായ നുഹ് മാന്‍.

ഇതിന് തൊട്ടുപിന്നാലെ ഉപ്പള ടൗണില്‍ തന്നെയുള്ള സ്റ്റിച്ചിംഗ് കടയില്‍ കയറി ഗര്‍ഭിണിയെ വയറിന് ചവിട്ടുകയും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.ഗര്‍ഭിണി ആശുപത്രിയില്‍ ചികിത്സയിലാണ്. നയാബസാറില്‍ അക്രമം നടത്തിയ പ്രതികളില്‍ രണ്ടു പേരെ പിടികൂടാനുണ്ടെന്നും അവരെ എത്രയും പെട്ടെന്ന് പിടി കൂടുമെന്നുംകുമ്പള എസ് ഐയും,സി ഐയും പറഞ്ഞു.

കഞ്ചാവ് മാഫിയ ഗുണ്ടാ തലവന്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Uppala, Kasaragod, Kerala, Accuse, Arrest, Police, Ganja mafia Goonda Leader arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia