മഞ്ചേശ്വരത്തെ 80 കിലോ കഞ്ചാവ് വേട്ട: മൂന്നംഗസംഘം പിടിയില്‍; ഇവര്‍ നിരവധി കേസുകളിലെ പ്രതികളെന്ന് പോലീസ്
Feb 16, 2016, 12:23 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/02/2016) മഞ്ചേശ്വരം തുമ്മിനാട്ട് ഡെസ്റ്റര്‍ കാറില്‍ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികളായ മൂന്നംഗസംഘം പോലീസ് വലയിലായി. അട്ടഗോളിയിലെ അമ്മി എന്ന ഹമീദ്, മിയാപ്പദവിലെ വല്ലി ഡിസൂസ, പെര്‍മുദെയിലെ നൗഷാദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കെ എല്‍ 14 ആര്‍ 2941 നമ്പര്‍ ഡെസ്റ്റര്‍ കാറില്‍നിന്നും 80 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്.
കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാത്തുനിന്ന പോലീസാണ് കാര്‍തടഞ്ഞത്. കാര്‍ നിര്‍ത്തിയ കഞ്ചാവ് കടത്തുകാര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മഞ്ചേശ്വരം എസ് ഐ പ്രമോദ്, ക്രൈം സ്‌ക്വാഡില്‍പെട്ട എസ് ഐ ഫിലിപ്പ്, സി പി ഒമാരായ നാരായണന്‍, സുനില്‍, ബാലകൃഷ്ണന്‍, സാജു എന്നിവര്‍ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
മംഗളൂരു ഭാഗത്തുനിന്നും കാറില്‍ കാസര്‍കോട് ഭാഗത്തേക്ക് കഞ്ചാവ് കടത്തുന്നു വെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗസംഘം നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ചാരായം, അടിപിടി, കഞ്ചാവ്, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.