കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് 10,000 രൂപ പിഴ
Mar 23, 2019, 22:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.03.2019) കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് കോടതി 10,000 രൂപ പിഴ വിധിച്ചു. കഞ്ചാവുമായി പോലീസ് പിടികൂടിയ രണ്ടംഗസംഘത്തെയാണ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. ചിത്താരിയിലെ മന്‍സൂര്‍ (23), മഡിയനിലെ നിസാമുദ്ദീന്‍ (23) എന്നിവരെയാണ് പിഴയടക്കാന്‍ ശിക്ഷിച്ചത്. 2018 ഒക്ടോബര്‍ 10ന് കോട്ടച്ചേരിയില്‍ വെച്ചാണ് കഞ്ചാവുമായി ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്ഐ എ സന്തോഷ് കുമാര്‍ ഇവരെ പിടികൂടിയത്.
പട്രോളിംഗിനിടയില്‍ സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്യുകയും കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. നിസാമുദ്ദീന്‍ 10,000 രൂപ പിഴയടച്ചു. കോടതിയില്‍ ഹാജരാകാത്ത മന്‍സൂറിന് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ganja case accused fined, Kanhangad, News, Kasaragod, Ganja, Court, Fine.