കാസര്‍കോട്ട് കഞ്ചാവ് വില്‍പ്പനയ്ക്ക് പ്രത്യേക കോഡ്; ഉപഭോക്താക്കളിലേറെയും വിദ്യാര്‍ത്ഥികള്‍
Apr 8, 2016, 13:30 IST
കാസര്‍കോട്: (www.kasargodsvartha.com 08.04.2016) കാസര്‍കോട്ട് 'യു എ ഇ' എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ ഇനം കഞ്ചാവ് വിതരണത്തിനെത്തി. ഇതുപയോഗിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കാസര്‍കോട് താലൂക്കിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം കഞ്ചാവിന്റെ വിതരണം സജീവമാണ്. ഈയിടെ കാസര്‍കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ ചില കുട്ടികളുടെ കഞ്ചാവുപയോഗം അധ്യാപകര്‍ കയ്യോടെ പിടികൂടിയിരുന്നു. കഞ്ചാവ് ലഹരിയിലായിരുന്ന ആണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകര്‍ ഇവരെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യുമ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അദ്ധ്യാപകര്‍ പരിശോധനക്കൊടുവില്‍ സ്‌കൂള്‍ ചുമരിന്റെ വിള്ളലില്‍ ചില ചെറുകടലാസുപൊതികള്‍ തിരുകിയ നിലയില്‍ കാണുകയായിരുന്നു. പരിശോധിച്ചപ്പോള്‍ ഇത് കഞ്ചാവുപൊതികളാണെന്ന് വ്യക്തമായി. ഇത് ഉപയോഗിച്ച കുട്ടികളോട് അധ്യാപകര്‍ കാര്യം തിരക്കിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
'യു എ ഇ' എന്ന കോഡ് ഭാഷയില്‍ അറിയപ്പെടുന്ന പുതിയ ഇനം കഞ്ചാവാണിതെന്നും ചിലര്‍ തങ്ങളെ ഇത് ഏല്‍പ്പിക്കുകയായിരുന്നുവെന്നും കുട്ടികള്‍ വെളിപ്പെടുത്തി. ഇതുപോലെ പല സ്‌കൂളുകളിലേക്കും ഈ കഞ്ചാവെത്തിക്കാന്‍ ഏജന്റുമാരുണ്ട്.
Keywords: kasaragod, Ganja, Students, UAE, Teachers, school, Code language.