ഗള്‍ഫിലേക്ക് പോകുന്ന യാത്രക്കാരന്റെ കയ്യില്‍ കഞ്ചാവ് കൊടുത്തയച്ച കേസില്‍ രണ്ട് ഉപ്പള സ്വദേശികള്‍ അറസ്റ്റില്‍
Nov 2, 2016, 13:59 IST
കുമ്പള: (www.kasargodvartha.com 02/11/2016) ബേക്കറിപലഹാരമെന്ന വ്യാജേന ഗള്‍ഫിലേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ കയ്യില്‍ കഞ്ചാവ് കൊടുത്തയച്ചകേസില്‍ രണ്ടു പേരെ കുമ്പള എസ് ഐ മെല്‍വിന്‍ ജോസും സംഘവും അറസ്റ്റുചെയ്തു. ഉപ്പള ബപ്പായിത്തൊട്ടിയിലെ എ ബി മുഹമ്മദ് അഷറഫ് (28), ഉപ്പള മണിമുണ്ടയിലെ അന്‍വര്‍ അഹ്മദ് (56) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കോടതിയില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് കുമ്പള എസ്.ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുമ്പളയിലെ ഒരു മൊബൈല്‍ കട ഉടമയുടെ ബന്ധുവായ യുവാവ് ഗള്‍ഫിലേക്ക് പോകുമ്പോള്‍ യുവാവിന്റെ കയ്യില്‍ ഗള്‍ഫിലുള്ള സുഹൃത്തിന് കൊടുക്കമെന്നാവശ്യപ്പെട്ടാണ് ബേക്കരി പലഹാരപൊതിയെന്ന വ്യാജേന കഞ്ചാവ് നല്‍കിയത്. വീട്ടില്‍വെച്ച് പൊതി തുറന്നുനോക്കിയപ്പോഴാണ് 42 സിഗരറ്റ് പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെത്തിയത്. പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
അഷ്‌റഫ് ആണ് ഗള്‍ഫിലുള്ള മുനീര്‍ എന്നയാള്‍ക്ക് നല്‍കാനായി കഞ്ചാവ്‌പൊതി നല്‍കിയത്. സംഭവത്തില്‍ ഉപ്പളയിലെ ഗുണ്ടാസംഘത്തിന് പങ്കുള്ളതായും പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. അഡീഷണല്‍ എസ് ഐ ബാബു എ തോമസും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Kumbala, Arrest, Kasaragod, Uppala, Ganja, Ganja: 2 arrested for cheating