ഗുണ്ടാലിസ്റ്റില്‍പ്പെട്ട യുവാവ് പയ്യന്നൂരില്‍ അറസ്റ്റില്‍
Feb 3, 2013, 21:00 IST
ചെറുവത്തൂര്‍: ഗുണ്ടാലിസിറ്റില്പ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ മീലിയാട്ടെ യതിരേഷിനെ(40)യാണ് നീലേശ്വരം സി.ഐ.ബാബു പെരിങ്ങേത്ത് കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ആറുമാസത്തേക്ക് ജയിലില്‍ അടക്കാനും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം കഌസ് മജിസട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ആറുകേസുകളില്‍ പ്രതിയായ യുവാവ് വിചാരണ സമയത്തും കുറ്റകൃത്യങ്ങള്‍ ചെയ്തതിനാലാണ് ഗുണ്ടാലിസ്റ്റില്‍ ഉളപ്പെടുത്തിയത്.
വീടുകയറി അക്രമം, സാമുദായിക വിദ്വേഷമുണ്ടാക്കല്‍, സ്ത്രീകളെ അപമാനിക്കല്‍, യുവാവിനെ അക്രമിക്കല്‍, സ്ഥാപനങ്ങള്‍ അക്രമിക്കല്‍, തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

Keywords: Gunda list, Youth, Arrest, Payyannur, Cheruvathur, Police, Kasaragod, Kasargod Vartha, Kerala, Malayalam news