നഗരത്തില്‍ കഞ്ചാവ് ലഹരിയില്‍ ശല്യമുണ്ടാക്കുന്ന സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു; താക്കീത് നല്‍കി വിട്ടയച്ചു
Jan 25, 2017, 12:32 IST
കാസര്‍കോട്: (www.kasargodvartha.com 25/01/2017) നഗരത്തില്‍ കഞ്ചാവ് ലഹരിയില്‍ വഴിയാത്രക്കാരെയും വ്യാപാരികളെയും ശല്യപ്പെടുത്തുന്ന സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ താക്കീത് നല്‍കി വിട്ടയച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് അഞ്ചംഗ സംഘത്തെ പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പിടിയിലായ സംഘത്തിലെ ഒരാള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കഞ്ചാവ് ആവശ്യമുണ്ടെന്നും എത്ര കിട്ടുമെന്നുള്ള നിരവധി സന്ദേശങ്ങള്‍ വന്നതായി കണ്ടെത്തി. പഴയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് സംഘം വിലസുന്നത്. കസ്റ്റഡിയിലെടുത്ത ഒരു യുവാവ് കഴിഞ്ഞയാഴ്ച സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് മാധ്യമ പ്രവര്‍ത്തകരെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം തടയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഈ യുവാവ് സദാ നേരവും കഞ്ചാവടിച്ച് കിറുങ്ങി വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നു.
ആരും പരാതി നല്‍കാത്തതിനാല്‍ യുവാവ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഭീഷണിയായിരിക്കുകയാണ്. വഴി നടന്നു പോകുന്ന സ്ത്രീകളെയും യുവാവ് ശല്യം ചെയ്യുന്നതായും ആക്ഷേപമുണ്ട്. നഗരത്തിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലാണ് സംഘം തമ്പടിക്കുന്നത്. പഴയ ബസ് സ്റ്റാന്‍ഡിലെ മുന്‍സിപ്പല്‍ കോപ്ലക്‌സിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ പകല്‍ സമയത്ത് പോലും മദ്യപാനവും കഞ്ചാവ് ഉപയോഗവും നടക്കുന്നു. വരും ദിവസങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും ജനങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ പരാതിപ്പെടാന്‍ മടി കാണിക്കരുതെന്നും എസ് ഐ അറിയിച്ചു.

Keywords: Kasaragod, Ganja, Police, Custody, Disturb, Youth, Gang, Bus Stand, Gang disturbing public held, released after being given warning