ജനറല്‍ ആശുപത്രിക്ക് മുന്നില്‍ യുവാക്കള്‍ ഏറ്റുമുട്ടി; കണ്ടുനിന്നവര്‍ പരിഭ്രാന്തരായി
Mar 22, 2016, 22:14 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2016) ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ഒരു കൂട്ടം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പരിക്കേറ്റ കോട്ടിക്കുളത്തെ ജയന്റെ മകന്‍ ജെ മനു (26), ചന്ദ്രന്റെ മകന്‍ ദീപക് (24) എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കോട്ടിക്കുളത്ത് ഉത്സവ പറമ്പിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആശുപത്രി വളപ്പിലുണ്ടായ ഏറ്റുമുട്ടല്‍. കോട്ടിക്കുളത്ത് തിങ്കളാഴ്ച രാത്രി മനുവിന്റെ സംഘത്തില്‍ പെട്ടവരും രാജു എന്നയാളുടെ സംഘത്തില്‍ പെട്ടവരും തമ്മിലേറ്റുമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റ രാജു സുഹൃത്തുക്കളായ ചന്ദ്രന്‍, അരുണ്‍ എന്നിവര്‍ക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്നതിനിടെയാണ് മനുവിനെയും ദീപകിനെയും കണ്ടത്. ഇതോടെ ഇരുസംഘങ്ങളും തമ്മില്‍ ആശുപത്രി വളപ്പില്‍ കല്ലും, വടിയുമെടുത്ത് വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.
അര മണിക്കൂറോളം സംഘട്ടനം തുടര്‍ന്നു. ഒടുവില്‍ ഒരു സംഘം പിന്തിരിയുകയായിരുന്നു. സംഘട്ടനം കണ്ട് ആശുപത്രിയിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍
പരിഭ്രാന്തരായിരുന്നു.
Keywords : Kasaragod, General-hospital, Attack, Youth, Palakunnu, Kottikulam, Manu, Deepak, Raju, Chandran, Arun.