തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന മധ്യവയസ്‌ക്കനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
Jul 5, 2012, 11:30 IST
കാസര്‍കോട്: തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന മധ്യവയസ്‌ക്കനെ മാരകായുധങ്ങളുമായി ആക്രമിച്ചു. നെല്ലിക്കുന്നിലെ പി.എ.ഷെട്ടിയുടെ മകന്‍ ആനന്ദയെയാണ് വ്യാഴാഴ്ച എട്ട് മണിയോടെ ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.
കാസര്‍കോട് ട്രാഫിക് സര്‍ക്കിലിന് സമീപം വെച്ച് മൂന്നു പേര്‍ ചേര്‍ന്നാണ് ആനന്ദയെ ആക്രമിച്ചത്. ആക്രമത്തിനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റ ആനന്ദയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Attack, Kasaragod, Employees supply