ഗാന്ധിമാര്‍ഗം പ്രവര്‍ത്തകരെ ആദരിക്കുന്നു
Apr 27, 2016, 09:38 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2016) കൊട്ടാരക്കര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'അനാഥരില്ലാത്ത ഭാരതം' കാസര്‍കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഗാന്ധിമാര്‍ഗം പ്രവര്‍ത്തകരെ ആദരിക്കുന്നു.
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പാന്‍ടെക്ക് ഹാളില്‍ തൊഴില്‍ ദിനമായ മെയ് ഒന്നിന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വെച്ച് സംസ്ഥാന സെക്രട്ടറി സാംകുട്ടി ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ ഗാന്ധി മാര്‍ഗ പ്രവര്‍ത്തകരായ കെ ആര്‍ കണ്ണന്‍, ഡോ. ഇബ്രാഹിം കുഞ്ഞി, ക്യാപ്റ്റന്‍ കെ എം കെ നമ്പ്യാര്‍, കെ പി നാരായണന്‍, എം രാഘവന്‍, ജോസ്മാവേലി തുടങ്ങി 10 പേരെയാണ് ആദരിക്കുന്നതെന്ന് ജില്ലാ പ്രസിഡണ്ട് കൂക്കാനം റഹ് മാന്‍, സെക്രട്ടറി സിസ്റ്റര്‍ എ യു മേരി, കോ- ഓര്‍ഡിനേറ്റര്‍ പി ജെ തോമസ് എന്നിവര്‍ അറിയിച്ചു
Keywords : Felicitation, Kasaragod, Programme, Inauguration, Gandhi Way.