city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാ­ന്ധിജി ല­ക്ഷ്യ­മിട്ടത് അധകൃതരുടെ ഉ­ന്നമനം: മന്ത്രി തിരു­വഞ്ചൂര്‍

ഗാ­ന്ധിജി ല­ക്ഷ്യ­മിട്ടത് അധകൃതരുടെ ഉ­ന്നമനം: മന്ത്രി തിരു­വഞ്ചൂര്‍

കാസര്‍കോ­ട്: ഗാ­ന്ധിജി ല­ക്ഷ്യ­മിട്ടത് അധകൃതരുടെ ഉ­ന്ന­മ­ന­മാ­ണെ­ന്ന് ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍ പ­റ­ഞ്ഞു. ചെര്‍ക്കള ഹൈസ്­കൂ­ളില്‍ സം­ഘ­ടി­പ്പിച്ച പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകള്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തലസമ്മേളനവും സിംപോസിയവും ഉദ്ഘാടനം ചെ­യ്യു­ക­യാ­യി­രു­ന്നു മ­ന്ത്രി.

സ്വാതന്ത്ര്യ സമരം ഉച്ചനീചത്വത്തിനെതിരെ കൂടിയായിരുന്നു. സ്വാതന്ത്ര്യ സമരത്തോടൊപ്പം സാമൂഹ്യ തിന്മകള്‍ക്കെതിരെയും ഗാന്ധി നടത്തിയ പോരാട്ടം മറ്റൊരു നേതാവിനും അവകാശപ്പെടാവുന്നതല്ല. അയിത്തതിനെതിരേയും സാമൂഹ്യ തിന്മകള്‍ക്കെതിരേയും അദ്ദേഹം സന്ധിയില്ലാ സമരം നടത്തി.

സമ്മേളനത്തില്‍ എന്‍.എ.നെല്ലിക്കന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂ­സ ബി. ചെര്‍ക്കള, പഞ്ചായത്ത് മെമ്പര്‍മാരായ നസീ­റ അഹ്മദ്, ആഈ­ഷ അഹ്മദ്, സദാനന്ദ, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം പി. രാമചന്ദ്രന്‍, ട്രൈബല്‍ ഡവലപ്പ്‌­മെന്റ് ഓഫീസര്‍ പി.കെ. ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം സി.പി. കൃഷ്ണന്‍, ജില്ലാ പട്ടികജാതി വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം പി. കുഞ്ഞമ്പു, ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി അംഗം ഐത്തപ്പ മുളിയാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരായ ചെര്‍ക്കളം അബ്ദുല്ല, ടി.പത്മനാഭന്‍, എം.നാരായണന്‍, രാമപ്പ മഞ്ചേശ്വരം, ബി. പവിത്രന്‍, സംഘടനാ നേതാക്കളാ­യ ഇ. കുഞ്ഞമ്പു, പി.കെ. ചന്ദ്രശേഖരന്‍, ഭാസ്­കരന്‍ പടഌ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.

സിംപോസിയത്തില്‍ അച്ചേരി ബാലകൃഷ്ണന്‍, നാരായണന്‍ പേരിയ വി.പി.പി മുസ്തഫ, രമേശന്‍ കുനിയില്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ. കിഷോര്‍ നന്ദിയും പറഞ്ഞു.

Keywords:  Minister Thiruvanchoor Radhakrishnan, SC-ST, Symposium, Conference, Cherkala, Kasaragod, Inauguration, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia