ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം വെള്ളിയാഴ്ച
Sep 10, 2015, 14:12 IST
ഈസ്റ്റ് എളേരി: (www.kasargodvartha.com 10.09.2015) ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസിന്റെ ചെയര്‍മാന്‍ ഡോ എന്‍ രാധാകൃഷ്ണന്‍ പ്രതിമ അനാച്ഛാദനം ചെയ്യും.
ചടങ്ങില്‍ പ്രമുഖ സ്വാതന്ത്ര സമര സേനാനി കെ.ആര്‍ കണ്ണനെ ആദരിക്കും. ഗാന്ധിജിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ നൂറാം വാര്‍ഷികം, മദ്യ മയക്കു മരുന്ന് രഹിത കേരളം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും .പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ ,അംഗങ്ങള്‍ , വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവര്‍ സംബന്ധിക്കും.
Keywords: Kasaragod, Kerala, Mahatma-Gandhi, Gandhi statue unveiling on Friday.