ഗാന്ധി പീസ് ബസ് ജൂലൈ ഒന്നിന് ജില്ലയില്‍
Jun 18, 2012, 13:00 IST
കാസര്‍കോട്: ഗാന്ധിജി സഞ്ചരിച്ച വഴികളിലൂടെ യാത്ര പുറപ്പെടുന്ന ഗാന്ധി പീസ് ബസ് ജൂലൈ ഒന്നിന് ജില്ലയിലെത്തും. സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ നല്‍കി കന്യാകുമാരിയില്‍ നിന്നും മംഗലാപുരം വരെയാണ് യാത്ര.
കേരളത്തിനകത്തും പുറത്തുമുള്ള 45 യുവതീ യുവാക്കളും ഗാന്ധിയന്‍ പ്രവര്‍ത്തകരുമാണ് യാത്രയിലുള്ളത്. ഗാന്ധിജിയെ കണ്ടിട്ടുള്ളവരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും കൂട്ടായ്മ, ചര്‍ച്ച, വിദഗ്ദരുടെ ക്ലാസുകള്‍ തുടങ്ങിയവ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നടത്തും. ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നീ കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താന്‍ കളക്ടറേറ്റില്‍ നടന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.കെ.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, സി.കെ.ഭാസ്‌കരന്‍, കെ.സി.കൃഷ്ണന്‍, പി.കെ.കുമാരന്‍ നായര്‍, പി.കെ.മാധവന്‍ നമ്പ്യാര്‍, ഡോ.എന്‍.കണ്ണന്‍ നായര്‍, ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാര്‍, ജോസ് മാവേലില്‍, എം.കെ.രാധാകൃഷ്ണന്‍, നാരായണന്‍ പേരിയ, പ്രഫ.എ.ശ്രീനാഥ, നിര്‍മല്‍കുമാര്‍, വി.വി.പ്രഭാകരന്‍, ഡോ.ടി.എം.സുരേന്ദ്രനാഥ്, പി.മൂസ, കെ.സുകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Mahatma-Gandhi, Peace Bus, Kasaragod