ഗാന്ധി ജയന്തി വാരാചരണം
Oct 3, 2012, 22:12 IST
കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും കോട്ടികുളം നൂറൂല്‍ ഹുദാ സ്‌കൂളും ചേര്‍ന്ന് ഗാന്ധി ജയന്തി വാരാചരണം സംഘടിപ്പിക്കുന്നു.
ഒക്‌ടോബര്‍ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടികുളം നൂറുല്‍ ഹുദാ സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ പ്രസിഡന്റ് റഫീഖ് തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി ഗാന്ധി ക്വിസ്, ഗാന്ധി കവിത, ഗാന്ധി പോസ്റ്റല്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.
Keywords: Mahatma Gandhi, Birthday, Celebration, Programme, PRD, Kottikulam, Noorulhuda school, Kasaragod, Kerala, Malayalam news