city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുതിയ ഗാന്ധി സിനിമ വരുന്നു

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുതിയ ഗാന്ധി സിനിമ വരുന്നു
നീലേശ്വരം: സ്വാതന്ത്ര്യ സമര ചരിത്ര പഠന കേന്ദ്രം നിര്‍മ്മിക്കുന്ന 'ഗാന്ധി' സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തില്‍ വെച്ച് സ്വാതന്ത്ര്യ സമര പഠന കേന്ദ്രം സംസ്ഥാന ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി നിര്‍വ്വഹിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചലച്ചിത്രം പുറത്തിറങ്ങുന്നത്.

ലോക ഗിന്നസ്താരം മകാരം മത്തായിയാണ് ഗാന്ധിയായി വേഷമിടുന്നത്. ഗാന്ധിയന്‍ ഡോ.ടി.എം.സുരേന്ദ്രനാഥ് പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. സംവിധാനം കെ.ബാബുരാജ്. ക്യാമറ: ജെയിംസ് ഇടപ്പള്ളി. ഗാനരചന: രതീഷ് താമരശ്ശേരി. കലാസംവിധാനം: യു.വി.ജി. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്നവര്‍ ത്തമാനകാലത്ത് അതിനെതിരെയുള്ള ബോധവല്‍ക്കരണ മാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ ഡോ.ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.നാരായണന്‍ മാസ്റ്റര്‍, സ്വാതന്ത്ര്യ സമര സേനാനി കെ.ആര്‍.കണ്ണന്‍, കുന്നുമ്മല്‍ രാജന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പുല്യോട്ട് കൃഷ്ണന്‍, കെ.എം.ശ്രീധരന്‍, കെ.എം.ബാലകൃഷ്ണന്‍, വി.വിജയ കുമാര്‍, മൂസ പാട്ടില്ലത്ത്, അഡ്വ.രാജേഷ് ഇടത്തട്ട്, പെരിങ്ങോം പ്രസ്‌ഫോറം സെക്രട്ടറി പെരിങ്ങോം ഹാരിസ്, കെ.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
സ്വിച്ച് ഓണ്‍ കര്‍മ്മത്തിന് മുന്നോടിയായി ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. പുഷ്പാര്‍ച്ചനയ്ക്ക് സ്വാതന്ത്ര്യ സമര സേനാനി കെ.ആര്‍.കണ്ണന്‍ നേതൃത്വം ന ല്‍കി. 
തുടര്‍ന്ന് പുല്യോട്ട് കണ്ണന്‍ ദേശഭക്തിഗാനം അവതരിപ്പിച്ചു. 'മ'കാരം മത്തായിയുടെ 'മ'കാരത്തിലുള്ള ഗാന്ധിപ്രഭാഷണവും നടന്നു.

Keywords: Kasaragod, Nileshwaram, Malayalam, Hindi, English, Film, cinema, Gandhi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia