city-gold-ad-for-blogger

കുമ്പളയില്‍ വന്‍ ചൂതാട്ടസംഘം അറസ്റ്റിലായി; 17,000 രൂപ പിടികൂടി

കുമ്പളയില്‍ വന്‍ ചൂതാട്ടസംഘം അറസ്റ്റിലായി; 17,000 രൂപ പിടികൂടി
കുമ്പള: കുമ്പളയില്‍ വന്‍ ചൂതാട്ട സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മുഖാരിക്കണ്ടത്തെ ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തില്‍ ചൂതാട്ടത്തിലേര്‍പെട്ട 13 പേരെയാണ് കുമ്പള എസ്.ഐ. പി. നാരയണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

മുളിയാര്‍ പൊവ്വലിലെ അബ്ദുല്ല (45) ബംബ്രാണയിലെ ഹനീഫ (34), മുളിഗദ്ദെയിലെ അബ്ദുല്‍ ലത്തീഫ് (30) , എന്‍മകജെ പെര്‍ളയിലെ റഫീഖ് (32), ബംബ്രാണയിലെ സുരേഷ് (32), ബദിയഡുക്കയിലെ ലക്ഷ്മണന്‍ (31), പെര്‍ളയിലെ സുധാകരന്‍ (33), ബദിയഡുക്കയിലെ മുഹമ്മദ് (45), എന്‍മകജെയിലെ ഹരീഷ് (25), ബേളയിലെ സിദ്ദീഖ് (30), കാസര്‍കോട് കുഡ്‌ലുവിലെ ഇബ്രാഹിം (25), എന്‍മകജെയിലെ എം. അബ്ദുല്ല (50), ധര്‍മ്മത്തടുക്കയിലെ മോണു (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 17,170 രൂപ പിടികൂടി.

Keywords: Kumbala, Gambling, Police,  Arrest,  Youth, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia