ലോഡിജില്‍ നിന്നും വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി
Oct 2, 2012, 12:19 IST

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ സെഞ്ച്വറി പാര്‍ക്ക് ലോഡിജില്‍ നിന്നും വന്‍ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. ചെട്ടുംകുഴിയിലെ എം.കെ. മുനീര്‍(32), റഹ്മത്ത് നഗറിലെ റിയാസ്(30), തളങ്കര ബാങ്കോട്ടെ അബ്ദുല്‍ ഖാദര്‍(27), ചെട്ടുകുഴിയിലെ ഷറഫുദ്ദീന്‍(34), ചേനക്കോട്ടെ അബ്ദുല്ല(47), ചെട്ടുംകുഴിയിലെ നൗഷാദ്(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള കോസ്റ്റല്‍ സി.ഐ ദേവദാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലോഡ്ജിലെ 314 നമ്പര്‍ മുറിയിലായിരുന്നു ചീട്ടുകളി നടന്നുവന്നത്.
Keywords: Kasaragod, Lodge, Police, Arrest, Kerala, New Bus Stand, Sanctuary Park