city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു; കൊവിഡിനെ അതിജീവിച്ച ഗഫൂര്‍ ഇപ്പോള്‍ വായനയിലാണ്

കാസര്‍കോട്: (www.kasargodvartha.com 04.04.2020) കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും കൊവിഡ്-19 രോഗത്തില്‍ നിന്ന് മുക്തി നേടാമെന്നാണ്  54 കാരനായ കാസര്‍കോട് തളങ്കര സ്വദേശിയായ ഗഫൂര്‍ പള്ളിക്കലിന്റെ   ജീവിതം പറയുന്നത്. മാര്‍ച്ച് പത്തിനാണ് ഇദ്ദേഹം ദുബൈയില്‍ നിന്നും നാട്ടിലെത്തിയത്.

തുടര്‍ന്ന് ചെറിയ തോതില്‍ ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനാല്‍,  മംഗലാപുരത്തു നിന്ന് കൊവിഡ്-19 സ്രവ പരിശോധന നടത്തി. താന്‍ വിദേശത്തു നിന്ന് വന്നയാളാണ്, താന്‍ മൂലം മറ്റൊരാള്‍ക്ക് രോഗം  പകരരുത് എന്ന തിരിച്ചറിവോടെ, ഇദ്ദേഹം ലാബില്‍ സ്വയം പോയി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്ന് മാര്‍ച്ച് 21 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു; കൊവിഡിനെ അതിജീവിച്ച ഗഫൂര്‍ ഇപ്പോള്‍ വായനയിലാണ്

ഈ ദിനങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ നല്‍കിയ മാനസിക പിന്തുണ വലുതാണെന്ന് ഗഫൂര്‍ പറയുന്നു. ഈ രോഗത്തെ പറ്റി പല തെറ്റായ ധാരണകളുമാണ് സമൂഹത്തില്‍ ഉള്ളത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ തന്നെ രോഗത്തെ പടിക്ക് പുറത്ത് നിര്‍ത്താം.

ഐസോലേഷന്‍ വാര്‍ഡിലെ ഏകാന്തത അകറ്റാന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിനെ ഒപ്പം കൂട്ടി.  വായന ഈ ദിനങ്ങളിലെ പിരിമുറുത്തെ അതിജീവിക്കാന്‍ സഹായിച്ചതായി ഇദ്ദേഹം  ഓര്‍ത്തെടുക്കുന്നു. ഓരോരുത്തരും സാമൂഹിക അകലം പാലിച്ചു കൊണ്ട്,സര്‍ക്കാറും ആരോഗ്യ വകുപ്പും കൊവിഡ്-19 നെതിരെ  നടത്തുന്ന പോരാട്ടത്തില്‍ പങ്കാളിയാവണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ഭയമല്ല വേണ്ടത്,ജാഗ്രതയാണ്,ഈ അതിജീവന പേരാളിയുടെ ജീവിതം നമ്മോട് പറയുന്നു.കൊവിഡ്-19 പരിശോധനയില്‍ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് രാത്രി ഗഫൂര്‍ പള്ളിക്കല്‍ ആശുപത്രി വിട്ടു.



Keywords: Kasaragod, Kerala, News, COVID-19, Thalangara, Gafoor survived from Covid-19

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia