ഭാവിയുടെ കരുത്ത് വിദ്യാഭ്യാസ സമ്പാദനത്തില്‍: കലക്ടര്‍
May 28, 2012, 09:00 IST
തളങ്കര: വിദ്യാഭ്യാസ സമ്പാദനത്തിലൂടെ മാത്രമെ ഭാവി കരുത്താര്‍ജ്ജിക്കാന്‍ കഴിയുകയുള്ളുവെന്ന് ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ പറഞ്ഞു. തളങ്കര ഗവ. മുസ്ലിം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇവരെ സജ്ജമാക്കിയ അധ്യാപകര്‍ക്കും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ മറികടക്കാനുള്ള ഒരേയൊരു ആയുധം വിദ്യാഭ്യാസം മാത്രമാണെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അനുമോദന യോഗം ഉല്‍ഘാടനം ചെയ്തു. ഒ.എസ്.എ. പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷതവഹിച്ചു. വിവിധ ഉപഹാരങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ഒ.എസ്.എ. ട്രഷറര്‍ എം.പി. ഷാഫി ഹാജി, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.എ.എം. ബഷീര്‍ വോളിബോള്‍, ഗള്‍ഫ് വ്യവസായി അസ്‌ലം പടിഞ്ഞാര്‍, മുന്‍ അധ്യാപകന്‍ ടി.എ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഒ.എസ്.എ. വൈസ് പ്രസിഡണ്ട് മജീദ് തളങ്കര എന്നിവര്‍ വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ. മോഹനന്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ്ജ് ജോസഫ് , പി. മാഹിന്‍ മാസ്റ്റര്‍, ഷരീഫ് മാസ്റ്റര്‍, പി.എസ്. ഹമീദ്, സി.എല്‍. ഹമീദ്, മദര്‍ പി.ടി.എ. പ്രസിഡണ്ട് മൈമൂന പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എരിയാല്‍ ഷരീഫ് സ്വാഗതവും സെക്രട്ടറി ടി.എ. ഷാഫി നന്ദിയും പറഞ്ഞു.
Keywords: Thalangara, Muslim GHSS, SSLC, Plus Two, Winners, N.A.Nellikunnu, V.N Jithendran, Yahya-Thalangara, T.E Abdulla, Kasaragod