ഫര്‍ണിച്ചര്‍ കടയില്‍ ജോലിക്കെത്തിയ ആള്‍ ഫര്‍ണിച്ചര്‍ സാധനങ്ങളുമായി മുങ്ങി
Feb 15, 2017, 10:30 IST
പൊയിനാച്ചി: (www.kasargodvartha.com 15/02/2017) ഫര്‍ണിച്ചര്‍ കടയില്‍ ജോലിക്കെത്തിയ ആള്‍ ഫര്‍ണിച്ചര്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി. പൊയിനാച്ചിയിലെ സുനില്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയത്.
മലപ്പുറം സ്വദേശിയായ റംസാന്‍ അലി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയതെന്ന് സുനില്‍ വര്‍ഗീസ് പറയുന്നു. വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞ് സഹതാപം പിടിച്ചുപറ്റിയാണ് റംസാന്‍ അലി സുനിലിന്റെ ഫര്‍ണിച്ചര്‍ കടയില്‍ ജോലിക്ക് ചേര്‍ന്നത്. കടയുടമയുടെ വിശ്വാസം പിടിച്ചുപറ്റിയ അലി കുറച്ചു ദിവസം ഇവിടെ ജോലി ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Poinachi, Kasaragod, Police, Complaint, Shop, Furniture, Malappuram, House, Job, Owner, Furniture shop employee escaped with furniture.

കഴിഞ്ഞ ദിവസം രാത്രി സുനില്‍ അറിയാതെ അലി കടയില്‍ നിന്നും ഫര്‍ണിച്ചറുകള്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് അലിയെക്കുറിച്ച് യാതൊരു വിവരവുമില്ല. വിശ്വാസ വഞ്ചന നടത്തിയ അലിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് സുനില്‍ വര്‍ഗീസ് പറഞ്ഞു.