കാസര്‍കോട്ട് തീപ്പിടുത്തം; സോഫ കട ഭാഗികമായി കത്തിനശിച്ചു
Jan 7, 2020, 23:44 IST
കാസര്‍കോട്:(www.kasargodvartha.com 07/01/2020) കാസര്‍കോട്ട് തീപ്പിടുത്തം. സോഫ നിര്‍മ്മാണ കട ഭാഗികമായി കത്തിനശിച്ചു.നായന്‍മാര്‍മൂലയില്‍ ചൊവ്വാഴ്ച രാത്രി 9.15 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. നായന്‍മാര്‍മൂല ഗോള്‍ഡണ്‍ ബേക്കറിക്ക് എതിര്‍വശത്തുള്ള സോഫ കടയുടെ പുറത്ത് വെച്ചിരുന്ന കുഷ്യനും ചകിരിക്കുമാണ് തീപ്പിടിച്ചത്. ഇത് പെട്ടന്ന് ആളികത്തിയതോടെ തൊട്ടടുത്ത വൈദ്യുതി കമ്പിയും പൊട്ടിവീണു.
ഓടി കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ വിദ്യാനഗര്‍ പോലീസും കാസര്‍കോട് ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അര മണിക്കൂര്‍ കൊണ്ട് തീയണച്ചതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. തീ മറ്റ് കടകളിലേക്ക് പടരുന്നത് ഒഴിവാക്കാനുള്ള ശ്രമവും പെട്ടന്ന് നടത്തിയിരുന്നു.
ഇലക്ട്രിസിറ്റി അധികൃതരെ വിവരമറിയിച്ച് ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. ചെങ്കളയിലെ എച്ച്.മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണ്ണിച്ചര്‍ കട നടത്തുന്നത് ദാമോദരന്‍ എന്നയാളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Police, fire force, Furniture shop,Natives,Furniture shop completely destroyed due to fire