ഫര്‍ണിച്ചര്‍ വില്പന നികുതി 5 ശതമാനമായി കുറക്കുക: ഫുമ്മ
Nov 5, 2012, 18:03 IST
കാസര്‍കോട്: കേരളത്തില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ 'ഫുമ്മ'യുടെ ജില്ലാ സമ്മേളനം കാസര്‍കോട് സ്പീഡ് വേ ഇന്‍ ഹോട്ടലില്‍ ഞായറാഴ്ച നടത്തി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശ സ്ഥാപനങ്ങളുടെ കടന്നു കയറ്റം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വര്‍ധിച്ച നികുതിയും ഉദ്യോഗസ്ഥരുടെ പലതരത്തിലുള്ള പീഡനവും കൂടിയ വൈദ്യുതി ചാര്‍ജും ഇന്ധന വില വര്‍ധനവും തൊഴില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്ന് യോഗം ആരോപിച്ചു.








