കാസര്‍കോട്: കേരളത്തില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ 'ഫുമ്മ'യുടെ ജില്ലാ സമ്മേളനം കാസര്‍കോട് സ്പീഡ് വേ ഇന്‍ ഹോട്ടലില്‍ ഞായറാഴ്ച നടത്തി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശ സ്ഥാപനങ്ങളുടെ കടന്നു കയറ്റം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വര്‍ധിച്ച നികുതിയും ഉദ്യോഗസ്ഥരുടെ പലതരത്തിലുള്ള പീഡനവും കൂടിയ വൈദ്യുതി ചാര്‍ജും ഇന്ധന വില വര്‍ധനവും തൊഴില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്ന് യോഗം ആരോപിച്ചു.
നിലവിലുള്ള 13.5 ശതമാനം വില്പന നികുതി അഞ്ച് ശതമാനമായി കുറക്കുക, അണ്ടര്‍ വാല്വേഷന്റെ പേരില്‍ വില്പന നികുതി ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.

സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് എം.എല്‍.എ. പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാഫി നാലപ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. വില്പന നികുതി ഇന്റലിജന്‍സ് ഓഫീസര്‍ ശ്രീകാന്ത്, കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് അഹ്മദ് ഷരീഫ്, കെ.എസ്.എസ്.ഐ.എ. ജില്ലാ പ്രസിഡന്റ് കെ. അഹ്മദലി, ഫുമ്മ സംസ്ഥാന സെക്രട്ടറി എം.എം. ജിസ്തി, എം.എം. മുസ്തഫ, അഹ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. പ്രദീപ് കുമാര്‍ സ്വാഗതവും കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.
Keywords:
Conference, kasaragod, Meet, Tax, N.A.Nellikunnu, MLA, Fumma, Shafi Nalapad