പ്രളയ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍
Oct 12, 2018, 20:48 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2018) പ്രളയ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ഫര്‍ണിച്ചര്‍ മാനുഫാ ക്ചറേഴ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (FuMMA) രംഗത്ത്. രണ്ടു വിധത്തിലാണ് പ്രളയബാധിതരെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കാനാണ് തീരുമാനം. അതോടൊപ്പം വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ക്കും സഹായം നല്‍കും. ഇതുകൂടാതെ സംസ്ഥാനത്തുടനീളം ഈ മേഖലയിലുള്ള ചെറുകിടക്കാര്‍ക്ക് 12 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി നല്‍കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഷാഫി നാലപ്പാട്, ജനറല്‍ സെക്രട്ടറി സുബാഷ് നാരായണന്‍, ട്രഷറര്‍ പി കെ രവീന്ദ്രന്‍, പ്രദീപ് കുമാര്‍, കുമാരന്‍ ഐശ്വര്യ, ഉണ്ണികൃഷ്ണന്‍ സി കെ, കെ ഒ മുഹമ്മദ് അലി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Press meet, Furniture Manufacturers and Welfare Associations, Flood, FuMMA's help for Flood victims.