എന്‍.എ. നെല്ലിക്കുന്നിന്റെ പേരെന്ത്?
Nov 16, 2012, 22:07 IST
മൊഗ്രാല്‍ പുത്തൂര്‍: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ പൂര്‍ണ പേരെന്താണെന്ന ക്വിസ് മാസ്റ്ററുടെ ചോദ്യം ലീഗ് നേതാക്കളും ജനപ്രതിനിധികളും ഉള്‍പെട്ട മത്സരാര്‍ത്ഥികളെ വെട്ടിലാക്കി. ചോദ്യം ഓരോരുത്തരോടും ആവര്‍ത്തിച്ചുവെങ്കിലും നേതാനിന്റെ പേരറിയാതെ അണികള്‍ അമ്പരന്നു. ഒടുവില്‍ ക്വിസ് മത്സരത്തിന് സാക്ഷിയായ എം.എല്‍.എ. തന്നെ തന്റെ പേര് വെളിപ്പെടുത്തി. നെല്ലിക്കുന്ന് അബ്ദുല്‍ ഖാദര്‍ മുഹമ്മദ് കുഞ്ഞി.
യൂത്ത് ലീഗ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് മൊഗ്രാല്‍ പുത്തൂര്‍ എം.എസ്.എഫ്. കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് മത്സരാര്‍ത്ഥികളെ കുഴപ്പിച്ച ചോദ്യം ഉണ്ടായത്.
പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. എ.എ. ജലീല്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം. അഷ്‌റഫ്, ഹാഷിം കടവത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Mogral puthur, N.A.Nellikunnu, Quiz, Competition, Youth League, Kasaragod, Kerala, Malayalam News