ദേശീയപാതകളിലെ പഴവില്‍പ്പന വാഹനഗതാഗതത്തിന് ഭീഷണിയാകുന്നു
Nov 16, 2017, 19:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2017) ദേശീയ പാതകളിലെ പഴം വില്‍പ്പന വാഹനഗതാഗതത്തിന് ഭീഷണിയാകുന്നു. സീസണ്‍ ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കച്ചവടക്കാരാണ് ദേശീയ പാതയോരത്ത് വ്യാപകമായി പഴം വില്‍പ്പന നടത്തുന്നത്. ദേശീയ പാതയോട് ചേര്‍ന്ന് തന്നെയാണ് ഇവര്‍ വില്‍പ്പന പൊടിപൊടിക്കുന്നത്.
വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ദേശീയപാതയില്‍ തന്നെ വണ്ടികള്‍ നിര്‍ത്തുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടങ്ങള്‍ പതിവായ കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിലാണ് ഏറ്റവും കൂടുതല്‍ പഴം വില്‍പ്പനക്കാര്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഇവിടെ നിരവധി ചെറുകിട വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അപകടത്തില്‍പ്പെടുന്നുണ്ട്.
മുന്നിലുള്ള വാഹനം പഴം വാങ്ങാനായി മുന്നറിയിപ്പില്ലാതെ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിറകിലുള്ള വാഹനങ്ങള്‍ വന്നിടിക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം മിക്കപ്പോഴും ദേശീയ പാതയില്‍ ഗതാഗതകുരുക്കുണ്ടാകുകയും ചെയ്യുന്നു. ഹൈവേ പോലീസ് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Road, Fruits trade in road side causes accidents