എല്ലാവർക്കും പറയാൻ കാലാവസ്ഥാ വ്യതിയാനം കാരണം: വിപണിയിൽ പഴവർഗ്ഗങ്ങൾക്ക് വില കുറയുന്നില്ല
● ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം.
● റമ്പൂട്ടാന് ഇപ്പോഴും 320 രൂപയാണ് വില.
● നേന്ത്രക്കായക്ക് മാത്രം വില കുറഞ്ഞു.
കുമ്പള: (KasargodVartha) കാലാവസ്ഥാ വ്യതിയാനം കാരണം പഴവർഗങ്ങളുടെ വില വിപണിയിൽ കുറയുന്നില്ല. ഈ വർഷം തുടക്കത്തിലുണ്ടായിരുന്ന അതേ വില തന്നെയാണ് ഇപ്പോഴും പഴവർഗങ്ങൾക്ക്. കാലാവസ്ഥാ മാറ്റം ഉത്പാദനത്തെ ബാധിച്ചുവെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഇത് സാധാരണ കച്ചവടക്കാർ പൂർണമായി വിശ്വസിക്കുന്നില്ല.
മാമ്പഴക്കാലം അവസാനിച്ചതോടെ മറ്റു പഴവർഗങ്ങളുടെ വരവ് വിപണിയിൽ വർധിച്ചിട്ടുണ്ട്. എന്നാൽ വില പഴയപടി തന്നെ തുടരുന്നു. ഓരോ പഴവർഗത്തിനും അതിന്റെ മേന്മയനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. വിലകൂടിയവയെ മികച്ച ഇനങ്ങളായി കണക്കാക്കുന്നു. ആപ്പിൾ മൂന്നുതരത്തിൽ വിപണിയിൽ ലഭ്യമാണ്, 120 രൂപ മുതൽ 200 രൂപ വരെയാണ് ഇതിന് വില.
പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ വിലയുള്ളത് പിയറിനാണ്; 340 രൂപ. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തെ ഏറെ ബാധിച്ച റമ്പൂട്ടാന് ഇപ്പോഴും 320 രൂപയാണ് വില. 80 രൂപയിലെത്തിയിരുന്ന നേന്ത്രക്കായക്ക് നിലവിൽ 60 രൂപയായി കുറഞ്ഞിട്ടുണ്ട്.
കറുത്ത മുന്തിരിക്ക് 60 രൂപ, വെള്ള മുന്തിരിക്ക് 100, തണ്ണിമത്തന് 32, ഷമാമിന് 80, പൈനാപ്പിളിന് 70, പപ്പായക്ക് 50, കിവിക്കു 140, നാടൻ പിയറിന് 140, അനാറിന് 140, ഡ്രാഗൺ ഫ്രൂട്ടിന് 130-180, പേർളക്ക് 60-100, മുസമ്പിക്ക് 50, ചക്കപ്പഴത്തിന് 100, ഗോ മുന്തിരിക്ക് 180 എന്നിങ്ങനെയാണ് പഴവർഗങ്ങളുടെ നിലവിലെ വില.
പഴങ്ങളുടെ വില വർധനവിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ.
Article Summary: Fruit prices remain high in Kerala due to climate change, despite the end of mango season.
#KeralaNews #FruitPrices #ClimateChange #Kumbala #PriceHike #FruitMarket






