city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | ജൂൺ 10 മുതൽ കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് വൈകീട്ട് 5.10 കഴിഞ്ഞാൽ പിന്നെ ട്രെയിൻ പിറ്റേന്ന് പുലർചെ 1.15ന് മാത്രം; യാത്രാദുരിതം വർധിക്കും

കാസർകോട്: (www.kasargodvartha.com) റെയിൽവേ മേഖലയിൽ ഏറെ അവഗണന നേരിടുന്ന കാസർകോടിന് വീണ്ടും യാത്രാദുരിതം വർധിക്കുന്ന ദിനങ്ങളാണ് ഇനി കടന്നുവരിക. വരുന്ന ശനിയാഴ്ച (ജൂൺ 10) മുതൽ കോഴിക്കോട് നിന്ന് കാസർകോട് ഭാഗത്തേക്ക് വൈകീട്ട് 5.10 കഴിഞ്ഞാൽ പിന്നെ ദിവസ ട്രെയിൻ ഉണ്ടാവുക പിറ്റേന്ന് പുലർചെ 1.15ന് മാത്രമായിരിക്കും. ചില ദിവസങ്ങളിൽ മാത്രം ഓടുന്ന ഒറ്റപ്പെട്ട പ്രതിവാര ട്രെയിനുകൾ ഒഴിച്ചാൽ എട്ട് മണിക്കൂർ നേരം വണ്ടിയുണ്ടാവില്ല.

Train | ജൂൺ 10 മുതൽ കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് വൈകീട്ട് 5.10 കഴിഞ്ഞാൽ പിന്നെ ട്രെയിൻ പിറ്റേന്ന് പുലർചെ 1.15ന് മാത്രം; യാത്രാദുരിതം വർധിക്കും

കൊങ്കൺ പാതയിലൂടെ സർവീസ്‌ നടത്തുന്ന ട്രെയിനുകൾക്കുള്ള മൺസൂൺ കാല ട്രെയിൻ സമയമാറ്റമാണ് ഇതിന് കാരണം. ജൂൺ 10 മുതൽ ഒക്ടോബർ 31വരെയാണ് ഈ സമയ ക്രമത്തിൽ ട്രെയിനുകൾ സർവീസ് നടത്തുക. വൈകീട്ട് 6.05 ന് കോഴിക്കോട് നിന്ന് വിട്ടിരുന്ന നേത്രാവതി എക്‌സ്പ്രസ് ജൂൺ 10 മുതൽ വൈകീട്ട് 5.10 നായിരിക്കും പുറപ്പെടുക. വൈകീട്ട് 5.10 ന് കോഴിക്കോട് നിന്ന് പുറപ്പെട്ടിരുന്ന മംഗള എക്‌സ്പ്രസ് നേരത്തെ ഉച്ചയ്ക്ക് 2.45 ന് യാത്ര തിരിക്കും.

എന്നാൽ ഇതേ സമയത്ത് കോഴിക്കോട് നിന്ന് വിടുന്ന എഗ്മോർ - മംഗ്ളുറു എക്‌സ്പ്രസിന്റെ സമയം മാറ്റിയിട്ടില്ല. ഒരേ സമയത്ത് രണ്ടു ട്രെയിനുകൾ ഒരേ സ്റ്റേഷനിൽ നിന്നും ഒരേ ദിശയിലേക്ക് പുറപ്പെടുമെന്ന അപൂർവ കാഴ്ചയാണ് ടൈം ടേബിളിൽ കാണാനാവുന്നതെന്ന് കുമ്പള റെയിൽ പാസൻജേർസ് അസോസിയേഷൻ പ്രസിഡണ്ടും യാത്രക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിരന്തരം ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുന്ന നിസാർ പെറുവാഡ് ചൂണ്ടിക്കാട്ടുന്നു. യഥാർഥത്തിൽ സംഭവിക്കുക എഗ്മോർ - മംഗ്ളുറു വണ്ടിയെ കുറേ സമയം പിടിച്ചിടുക ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Train | ജൂൺ 10 മുതൽ കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് വൈകീട്ട് 5.10 കഴിഞ്ഞാൽ പിന്നെ ട്രെയിൻ പിറ്റേന്ന് പുലർചെ 1.15ന് മാത്രം; യാത്രാദുരിതം വർധിക്കും

കൊങ്കൺ പാതയിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് മൺസൂൺ സമയം ഏർപെടുത്തിയതെങ്കിലും കാസർകോട്ടേക്കുള്ള യാത്രക്കാർക്ക് ദുരിതമാവുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ യാത്ര ദുരിതം പരിഹരിക്കുന്നതിന് ബദൽ മാർഗങ്ങൾ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Keywords: News, Kasaragod, Kerala, Train, Train, Kozhikode, Monsoon Time Table, From June 10 there will be no train from Kozhikode to Kasaragod for 8 hours.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia