city-gold-ad-for-blogger

ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ഒപ്പുമരച്ചോട്ടില്‍ സൗഹൃദത്തിന്റെ ചത്വരം

കാസര്‍കോട്: (www.kasargodvartha.com 06.04.2017) സമാധാനത്തിന്റെ വഴിയില്‍ വര്‍ഗീയതയുടെ വിഷം ഇറക്കി മനുഷ്യമനസുകളെ തമ്മിലടിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ സൗഹൃദം കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പുമര ചോട്ടില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ എഴുത്തുകാര്‍, കലാകാരന്‍മാര്‍, മാധ്യമപ്രവര്‍ത്തകള്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ ഒപ്പുമരച്ചോട്ടില്‍ സൗഹൃദത്തിന്റെ ചത്വരം

നാടകം, നാടന്‍പാട്ട്, കവിത, പ്രഭാഷണം എന്നിവ കൊണ്ട് സമ്പന്നമായ സദസ് മാനവികതയ്ക്ക് വേണ്ടിയുള്ള പുതിയ മുന്നേറ്റമായി. ഡോ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എം എ റഹ് മാന്‍, അഡ്വ. പി എ പൗരന്‍, എം സി ഖമറുദ്ദീന്‍, നാരായണന്‍ പേരിയ, സാദിഖ് ഉളിയില്‍, അമീന്‍ഷാ കൊല്ലം, അനിതാ ഡിസൂസ, വി വി പ്രഭാകരന്‍, സണ്ണിജോസഫ്, രവീന്ദ്രന്‍ രാവണേശ്വരം, സി എ യൂസുഫ്, എം രാധ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ടി എ ഷാഫി, അഡ്വ. സി ഷുക്കൂര്‍, ടി കെ ഹുസൈന്‍, പ്രൊഫ. എ ശ്രീനാഥ്, കെ മുഹമ്മദ് ഷാഫി, പി ദാമോദരന്‍, ബക്കര്‍ മുക്ക്, ഷുക്കൂര്‍ കോളിക്കര, എന്‍ എം റിയാസ്, ഡോ. സുരേഷ് ബാബു, ഡോ. സുഹറ ഹമീദ്, ഡോ. ജിതേന്ദ്രറായ്, അമ്പുഞ്ഞി തലക്ലായി, പി മുഹമ്മദ് നിസാര്‍, വി ഡി ജോസഫ്, അഷ്‌റഫ് അലി ചേരങ്കൈ, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സി എ മൊയ്തീന്‍ കുഞ്ഞി, അഷ്‌റഫ് ബായാര്‍, എം എ നജീബ്, റൗഫ് ബാവിക്കര, അസ്ലം മച്ചിനടുക്കം, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, മുസ്തഫ മച്ചിനടുക്കം, സി എല്‍ അബ്ബാസ്, വേണു കണ്ണന്‍, എം എ മണികണ്ഠന്‍, വിനോദ് കുമാര്‍, പി എസ് ഹമീദ്, എരിയാല്‍ അബ്ദുല്ല, അബ്ദുല്ല തായ്, പുഷ്പാകരന്‍, റഹീം ചൂരി, ഗ്രേസി ലോബോ സിസ്റ്റര്‍, ഷറഫുന്നിസ ഷാഫി, ഡോ. ഫര്‍ഹീന്‍, സി.എല്‍. ഹമീദ്, മുജീബ് അഹമ്മദ്, വേണു കണ്ണന്‍, എം എച്ച് സീതി, ഹമീദ് കക്കണ്ടം, പി ടി ഉഷ, കെ എ എം സ്വാദിഖ്, ഡോ. റഹീം, ഡോ. വെങ്കിഡ ഗിരി, ഡോ. പ്രഭാകര്‍ റാവു തുടങ്ങിയവര്‍ സംസാരിച്ചു.

വിപിന്‍, സന്തോഷ്, ചന്ദ്രന്‍, ജലീല്‍, കുമാരന്‍, ആന്‍സി, അലക്‌സ് എന്നിവര്‍ ലഘുനാടകം അവതരിപ്പിച്ചു. ചിലൈമ്പാലി നാടന്‍ കലാസംഘം പാട്ടുകള്‍ അവതരിപ്പിച്ചു. സൗഹൃദം കാസര്‍കോട് ജനറല്‍ കണ്‍വീനര്‍ ഷഫീഖ് നസ്‌റുല്ലാഹ് സ്വാഗതവും കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords:  Kerala, kasaragod, Programme, inauguration, District Collector, Media worker, Police, news, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia