city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഷങ്ങളുടെ സൗഹൃദം... ഒടുവില്‍ മരണത്തിലും വേര്‍പ്പിരിയാതെ...

കാസര്‍കോട്: (www.kasargodvartha.com 28.04.2015) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ക്ലാസ് ആരംഭിച്ച ആദ്യ നാളുമുതല്‍ തന്നെ ഇര്‍ഷാദും, ദീപക് തോമസും അഭിന്‍ സൂരിയും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് അഞ്ച് വര്‍ഷത്തെ മെഡിക്കല്‍ പഠനത്തിനിടെ സൗഹൃദം വളര്‍ന്നു. അങ്ങനെ പഠനത്തിന് ശേഷം മൂവരും മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

എന്നും പഠനത്തില്‍ മികവ് പുലര്‍ത്തിയ മൂവരുടെയും ലക്ഷ്യം എംബിബിഎസിന് ശേഷം എംഡി എടുക്കുന്നതിനെ കുറിച്ച് മാത്രമായിരുന്നു. അങ്ങനെ ആഗ്രഹം പോലെ ആസാം മെഡിക്കല്‍ കോളജില്‍ എംഡിക്ക് പ്രവേശനം ലഭിച്ചു. മൂവരും ഒന്നിച്ച് ആസാമില്‍ ചെന്ന് എംഡിക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി. അവിടെ നിന്നും ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോഴാണ് കാഠ്മണ്ഡു കാണാന്‍ തോന്നിയത്.

വര്‍ഷങ്ങളുടെ സൗഹൃദം... ഒടുവില്‍ മരണത്തിലും വേര്‍പ്പിരിയാതെ...
ഡോ. ഇര്‍ഷാദ്
വര്‍ഷങ്ങളുടെ സൗഹൃദം... ഒടുവില്‍ മരണത്തിലും വേര്‍പ്പിരിയാതെ...
ഡോ. ദീപക്
മൂവരും പിന്നീട് കാഠ്മണ്ഡുവിലേക്ക് ബസ് കയറി. ശനിയാഴ്ച 10.30യോടെ കാഠ്മണ്ഡുവിലെത്തി. ഹോട്ടലില്‍ മുറിയെടുത്ത് വിശ്രമിക്കാനൊരുങ്ങവെയായിരുന്നു എല്ലാം പിടിച്ചു കുലുക്കിയ ദുരന്തമുണ്ടായത്. അപ്പോഴേക്കും ഡോ. ഇര്‍ഷാദും കൂട്ടൂകാരും കാഠ്മണ്ഡുവിലെത്തി അരമണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ.  ഭൂകമ്പത്തില്‍ പരിക്കുകളോടെ അഭിന്‍ സൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

പ്രതീക്ഷകള്‍ നല്‍കുന്ന പലവാര്‍ത്തകള്‍ പലപ്പോഴായി കാഠ്മണ്ഡുവില്‍ നിന്നും ലഭിച്ചെങ്കിലും ഒന്നിനും സ്ഥിരീകരണം ഉണ്ടായില്ല. എല്ലാ ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും മാറി മാറി പരിശോധിച്ചിട്ടും ഇരുവരെ കുറിച്ചും ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ ത്രിഭുവന്‍ മെഡിക്കള്‍ ടീച്ചിംഗ് കോളജ് മോര്‍ച്ചറിയില്‍ തൊട്ടടുത്തായി ഇരുവരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇരുവരുടെയും ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. വര്‍ഷങ്ങളുടെ സൗഹൃദം... ഒടുവില്‍ മരണത്തിലും വേര്‍പ്പിരിയാതെ...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എ.എം ഹൗസ് തേങ്ങുന്നു; ഡോ. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ പ്രതിശ്രുത വധുവും ബന്ധുക്കളും


ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും

Keywords : Kasaragod, Kerala, Death, Doctor, Friend, Nepal Earthquick, Nepal, Dr. Irshad, Dr. Deepak Thomas. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia