city-gold-ad-for-blogger

കാക്കമ്മക്ക് കൂട്ടുകാരിയായി തൃക്കരിപ്പൂരിലെ ശാരദ

തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.09.2016) കാക്കയും വീട്ടമ്മയും തമ്മിലുള്ള കൗതുകകരമായ സ്‌നേഹ പ്രകടനം കാണാന്‍ കൊയോങ്കരയിലെ കെ രാമചന്ദ്രന്റെ വീട്ടിലെത്തിയാല്‍ മതി. മനുഷ്യനുമായി ഇണക്കം കാട്ടാത്ത കാക്ക രാമചന്ദ്രന്റെ ഭാര്യ ശാരദയുടെ മടിയിലോ കൈത്തണ്ടയിലോ ഓടിയെത്തി ദിവസവും സ്‌നേഹത്തോടെ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ കൊത്തിയെടുത്തു തിന്നുന്ന കാഴച കൗതുകകരമാണ്.

എന്നാല്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നതിന് മനുഷ്യരുടെ സമയ ക്രമമൊന്നുമല്ല കാക്കക്കുള്ളത്. രാവിലെ സ്ഥിരം ഒന്‍പത് മണിക്ക് പ്രാതല്‍ കിട്ടണം. ബിസ്‌ക്കറ്റോ ദോശയോ ആണ് പ്രിയം. റസ്‌ക് കൊടുത്താല്‍ പിണങ്ങും ദൂരെ മാറി ഇരുന്ന് ശാരദയെ നോക്കും. വിളിച്ചാല്‍ എത്തില്ല. ഉച്ചയ്ക്ക് കൃത്യമായി എത്തി ചോറ് കഴിക്കും.

നേരത്തെ ദിനേശ് ബീഡി നടക്കാവ് ബ്രാഞ്ചില്‍ തൊഴിലാളിയായിരുന്ന ശാരദ. ഭര്‍ത്താവ് രാമചന്ദ്രന് അസുഖമായതോടെ ഇവര്‍ വീട്ടില്‍ തന്നെ ഇപ്പോഴുണ്ട്. രണ്ടു വര്‍ഷമായി ഇവരുടെ ചങ്ങാത്തം തുടങ്ങിയിട്ട്. പരിചിതരല്ലാത്തവര്‍ വീട്ടിലുണ്ടെങ്കില്‍ കാക്കമ്മ അവിടേക്ക് എത്തില്ല. തെങ്ങോലയില്‍ ഇരുന്നു നോക്കുകയെ ഉള്ളൂ. പിന്നെ അവരൊക്കെ പോയാല്‍ സന്തോഷത്തോടെ ശാരദയുടെ മടിയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ കഴിച്ചു മടങ്ങും. കഴിഞ്ഞ വര്‍ഷം ഇവരുടെ വീട്ടില്‍ അമ്മ കാക്കയോടൊപ്പം രണ്ടു കുഞ്ഞുങ്ങളും പറന്നെത്തിയിരുന്നു. പിന്നീട് അവയെ കണ്ടില്ലെന്നും ഈ വീട്ടമ്മ പറയുന്നു.

കാക്കമ്മക്ക് കൂട്ടുകാരിയായി തൃക്കരിപ്പൂരിലെ ശാരദ

Keywords : House-wife, House, Trikaripure, Sharada, Crow, Friendship of crow and House wife.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia