ഫ്രണ്ട്‌സ് ഓഫ് പോലീസിന്റെ നേതൃത്വത്തില്‍ മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് തയ്യല്‍ പരിശീലനം
Sep 9, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2016) ഫ്രണ്ട്‌സ് ഓഫ് പോലീസിന്റെ നേതൃത്വത്തില്‍ മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ക്കുള്ള തയ്യല്‍ പരിശീലനം ആരംഭിച്ചു. സിറ്റി ഗോള്‍ഡിന്റെ സഹായത്തോടെയാണ് പരവനടുക്കം മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഫ്രണ്ട്‌സ് ഓഫ് പോലീസ് തയ്യല്‍ പരിശീലനം നടത്തുന്നത്.
രണ്ട് തയ്യല്‍ മിഷീനുകളും മറ്റു സാമഗ്രികളും ചടങ്ങില്‍ കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീം, സിറ്റി ഗോള്‍ഡ് എം.ഡി. കരീം എന്നിവര്‍ ചേര്‍ന്ന് മഹിളാ മന്ദിരം ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍ ഇഖ്ബാല്‍, മനാസ്, ശ്യാമള, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന തയ്യല്‍ പരിശീലനം കാസര്‍കോട് ഗവ. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ മറിയം ഹന്ന നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Police, Stitching training, Paravanadukkam, Friends of Police's Stitching training for Mahila Mandir inmates.