'ഒരുമ'യില്‍ കണ്ണന് വീടൊരുങ്ങുന്നു
Jul 23, 2017, 19:10 IST
ബിരിക്കുളം: (www.kasargodvartha.com 23.07.2017) പട്ടയം ലഭിച്ച് 17 വര്‍ഷത്തിന് ശേഷം ഭൂമി ലഭിച്ച ബിരിക്കുളം കരിയാര്‍പ്പിലെ കെ കണ്ണന് സഹപ്രവര്‍ത്തകരായ സംഘാംഗങ്ങളുടെ കൂട്ടായ്മയില്‍ താല്‍ക്കാലിക വീടൊരുങ്ങുന്നു. കൊട്ടമടല്‍ത്തട്ട് ഒരുമ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകരാണ് വീടു നിര്‍മാണവുമായി രംഗത്തു വന്നത്.
വീടിനായുള്ള തറയുടെ നിര്‍മാണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഒരുമ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഭാഗമായാണ് കണ്ണന് ഭൂമി അളന്നു കിട്ടിയത്. പരപ്പ വില്ലേജില്‍ 155/36 സര്‍വേ നമ്പറില്‍ പെട്ട കരിയാര്‍പ്പില്‍ 2000 ത്തിലാണ് പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന കണ്ണന് 15 സെന്റ് സ്ഥലത്തിന് പട്ടയം ലഭിച്ചത്. 2014 വരെ അദ്ദേഹം കരമടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിരവധി തവണ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ കയറിയിറങ്ങിയ കണ്ണന് ഭൂമിമാത്രം ലഭിച്ചിരുന്നില്ല. സ്ഥലം ലഭിക്കാത്തത് കൊണ്ടുതന്നെ വീടു നിര്‍മിക്കാനുള്ള ആനുകൂല്യത്തിനും അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ നാലു മരത്തൂണുകള്‍ കൊണ്ടു നിര്‍മിച്ച കുടിലിലാണ് കണ്ണനും മക്കള്‍ കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിലാഷും, അഭിനന്ദും കഴിയുന്നത്. സ്ഥലം അളന്നു കിട്ടുമ്പോഴേക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള തീയതിയും കഴിഞ്ഞിരുന്നു. അതോടെയാണ് കണ്ണന്റേയും രണ്ടു മക്കളുടേയും സുരക്ഷ കണക്കിലെടുത്ത് സംഘം പ്രവര്‍ത്തകര്‍ വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്.
സ്ഥിരമായ വീടു നിര്‍മിക്കുന്നതിന് അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കണ്ണനും സംഘം പ്രവര്‍ത്തകരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : House, Natives, Family, Kanhangad, Kasaragod, Birikkulam, Kannan.