city-gold-ad-for-blogger

ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് അടുക്കള കത്തിനശിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

നീലേശ്വരം:  (www.kasargodvartha.com 23.05.2018) ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്നു അടുക്കള കത്തിനശിച്ചു. തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. കിഴക്കന്‍കൊഴുവല്‍ അരമന പടിഞ്ഞാറേ വീട്ടിലെ പത്രപ്രവര്‍ത്തകനായ കെ ടി എന്‍ രമേശന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് കത്തിനശിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയം ഭാര്യ എ പി വിജയലക്ഷ്മി ആണ് വീട്ടിലുണ്ടായത്.

വിജയലക്ഷ്മി ഉച്ചഭക്ഷണം കഴിഞ്ഞു കിടന്ന സമയത്താണ് ഫ്രിഡ്ജില്‍ നിന്നു തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തുമ്പോഴേയ്ക്കും തീ അടുക്കള ഉപകരണങ്ങളിലേക്കു പടര്‍ന്നിരുന്നു. ഗ്യാസ് സ്റ്റൗ കത്തി നശിച്ചു. ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്തു വച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫ്രിഡ്ജ് വച്ചിരുന്ന മൂലയില്‍ സിമന്റ് അടര്‍ന്നു വീണിട്ടുണ്ട്. അടുക്കളയിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വയറിംഗ്, അടുക്കള സാധനങ്ങള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു.

 ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് അടുക്കള കത്തിനശിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വീടിനകവും പുറവും പുക നിറഞ്ഞു കരി പിടിച്ചിട്ടുണ്ട്. സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ്, നീലേശ്വരം പോലീസ്, വില്ലേജ് ഓഫിസര്‍ ടി രാജേഷ്, നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തി. രണ്ടു ലക്ഷത്തില്‍ അധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Nileshwaram, News, Fridge, Fire, Fridge burnt out in house

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia