city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഹിതിന്റെ ജീവത്യാഗം കൃത്യമായ രാഷ്ട്രീയായുധം ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കാസര്‍കോട്:(www.kasargodvartha.com 17/01/2018) രോഹിതിന്റെ ജീവത്യാഗം കൃത്യമായ രാഷ്ട്രീയായുധമായിരുന്നു എന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി റമീസ് വേളം അഭിപ്രായപ്പെട്ടു. വെമുലയുടെ ജീവത്യാഗത്തിനു ജനുവരി 17നു രണ്ടു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ ഫ്രറ്റേണിറ്റി കാസര്‍കോട് ഗവ.കോളേജ് യൂണിറ്റ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭയം മൂലം ജീവിതത്തില്‍ നിന്നും ഒളിച്ചോടുകയായിരുന്നില്ല രോഹിത്. ഹൈദരാബാദ് സര്‍വകലാശാലയിലെ സവര്‍ണാധികൃതരില്‍ നിന്ന് നേരിട്ട അച്ചടക്ക നടപടിയില്‍ മനം നൊന്തോ ജാതി പീഡനത്തില്‍ ഹൃദയം നോവിച്ചോ സംഘ് പരിവാറിനോട് പിടിച്ചു നില്‍ക്കാനുള്ള ത്രാണിയില്ലാഞ്ഞിട്ടോ അല്ല രോഹിത് വെമുല ആത്മഹത്യ ചെയ്തത്. സമര്‍പ്പണവും ത്യാഗവും സവര്‍ണതയ്ക്കും സംഘ പരിവാറിനുമെതിരിലുള്ള പോരാട്ടത്തിന്റെ അനിവാര്യതയാണെന്ന് മനസ്സിലാക്കിയ രോഹിത് ആത്മഹത്യയെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായുള്ള ആയുധമായി കാണുകയായിരുന്നു.

രോഹിതിന്റെ ജീവത്യാഗം കൃത്യമായ രാഷ്ട്രീയായുധം ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

രോഹിതിന്റെ ജീവത്യാഗം ഇന്ത്യയില്‍ പുതിയ ജനാധിപത്യ ഭാവനകള്‍ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും രചനാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്; വഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മാത്രമൊതുങ്ങുന്നതല്ല അത്. രാജ്യത്തെ പുതുതലമുറ ആ രാഷ്ട്രീയത്തെ പുതിയ നിറങ്ങളിലും രൂപങ്ങളിലും ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എസ് എഫ് യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ നാസിര്‍, ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് കണ്‍വീനര്‍ അസ്ലം സൂരംബയല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കണ്‍വീനര്‍ അയിഷ ഷഫിന്‍, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Govt.college, Inauguration, Rohith vemula, Students, Freternity movement remembered Rohith vemula

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia