city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി കരുണാകരന്‍ എം പിയുടെ രാപ്പകല്‍ സത്യാഗ്രഹ പന്തലില്‍ പിന്തുണയുമായി സ്വാതന്ത്ര്യ സമര സേനാനി ആര്‍ കണ്ണനെത്തി

നീലേശ്വരം: (www.kasargodvartha.com 19/09/2017) പള്ളിക്കര റെയില്‍വേ മേല്‍പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പി റെയില്‍വേഗേറ്റ് പരിസരത്ത് നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹ പന്തലില്‍ പിന്തുണയുമായി സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ആര്‍ കണ്ണനെത്തി. കോണ്‍ഗ്രസും, യു ഡി എഫും എം പിയുടെ സമരം രാഷ്ട്രീയ നാടകമാണെന്നാരോപിച്ച് സമരത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ ആര്‍ കണ്ണന്‍ സമരത്തിന് പിന്തുണയുമായി എത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു.

പി കരുണാകരന്‍ എം പിയുടെ രാപ്പകല്‍ സത്യാഗ്രഹ പന്തലില്‍ പിന്തുണയുമായി സ്വാതന്ത്ര്യ സമര സേനാനി ആര്‍ കണ്ണനെത്തി

രണ്ടാം ദിവസത്തെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത കെ ആര്‍ കണ്ണന്‍ എം പി നടത്തുന്നത് ധാര്‍മിക സമരമാണെന്നും ജനപക്ഷത്തു നിന്നുള്ള സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നെറികേടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമരത്തെ പിന്തുണക്കുകയും അനുഗ്രഹിക്കുകയും ചെയ്ത കെ ആര്‍ കണ്ണനെ പി കരുണാകരന്‍ എംപി പൊന്നാടയണിയിച്ച് ആദരിച്ചു.

ചെറുവത്തൂര്‍ കാനായിയിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 83കാരനായ എ വി നാരായണ പൊതുവാളും സമരപന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള, പ്രവാസി സംഘം നേതാവ് പി കെ അബ്ദുല്ല, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ് കെ കുഞ്ഞിക്കണ്ണന്‍, കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. വിവിധ വര്‍ഗ - ബഹുജന സംഘടനകള്‍ പ്രകടനമായി എത്തിയാണ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത്.

പി കരുണാകരന്‍ എം പിയുടെ രാപ്പകല്‍ സത്യാഗ്രഹ പന്തലില്‍ പിന്തുണയുമായി സ്വാതന്ത്ര്യ സമര സേനാനി ആര്‍ കണ്ണനെത്തി

പി കരുണാകരന്‍ എം പിയുടെ രാപ്പകല്‍ സത്യാഗ്രഹ പന്തലില്‍ പിന്തുണയുമായി സ്വാതന്ത്ര്യ സമര സേനാനി ആര്‍ കണ്ണനെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Nileshwaram, P.Karunakaran MP, Protest, Kasaragod, Visit, Pallikara, Railway, Freedom Fighter, R Kannan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia