പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സൗജന്യ പരിശീലനം
Jul 5, 2012, 12:29 IST
തൃക്കരിപ്പൂര്‍: പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌റ്റെപ്പ് ഫോര്‍ യു പദ്ധതി പ്രകാരം പട്ടിക ജാതി / വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ത്യക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ വെച്ച് സൗജന്യ പരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സി.വിജയമാണ് അടിസ്ഥാന യോഗ്യത.
കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. പ്രസ്തുത പദ്ധതി പ്രകാരം പഠിതാക്കള്‍ക്ക് ആറുമാസം ആയിരം രൂപ സ്‌റ്റൈപ്പന്റും ആറു മാസം മൂവായിരം രൂപപ്രതിഫലത്തോടെയുള്ള അപ്രന്റീസ് ട്രയിനിംഗും ലഭിക്കും. നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച്. ജാതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 12 ന് മുമ്പ് പോളിടെക്‌നിക്കില്‍ സമര്‍പ്പിക്കണം. ജൂലൈ 13 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിവരങ്ങള്‍ക്ക് 0467 - 2212430, 8086461947 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
പ്ലംബിംഗ് ആന്റ് സാനിറ്റേഷന്‍ കോഴ്‌സ്
പ്ലംബിംഗ് ആന്റ് സാനിറ്റേഷന്‍ കോഴ്‌സ്
പെരിയയിലുള്ള ഗവ.പോളിടെക്‌നിക്ക് കോളേജില്‍ സൗജന്യ പ്ലംബിംഗ് ആന്റ് സാനിറ്റേഷന്‍ കോഴ്‌സിലേക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കിളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എട്ടാം ക്ലാസസില്‍ പാസായവരും 2012 മെയ് 31ന് പതിനഞ്ച് വയസ് പൂര്‍ത്തിയായവരുമായിരിക്കണം. അപേക്ഷ ജൂലൈ 12ന് നാലു മണിക്കകം സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പെരിയയിലുള്ള കാസര്‍കോട് പോളിടെക്‌നിക്ക് കോളേജില്‍ നിന്നും ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസല്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഇന്റര്‍വ്യൂ 13ന് രാവിലെ 11 മണിക്ക് നടക്കും. ആറുമാസത്തെ കോഴ്‌സിന് പ്രതിമാസം 1000 രൂപ വീതവും ആറു മാസത്തെ തൊഴില്‍ പരിശീലനത്തിന് 3000 രൂപ വീതവും സ്റ്റൈപ്പന്റ് ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുകയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന കെ.ജി.ടി.ഇ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672-234020, 9446735944 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Keywords: Training, Trikaripur, Polytechnic, Kasaragod
Keywords: Training, Trikaripur, Polytechnic, Kasaragod