രാത്രികാല ഡ്രൈവര്‍മാര്‍ക്ക് സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് ആരംഭിക്കുന്നു
Feb 12, 2020, 15:28 IST
കാസര്‍കോട്: (www.kasaragodvartha.com 12.02.2020) കാസര്‍കോട് ജില്ലാ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഉണര്‍വ്വ് പകരാന്‍ സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് എതിര്‍വശമാണ് സ്വയം പ്രവര്‍ത്തിച്ചു ഉപയോഗിക്കാന്‍ കഴിയുന്ന കട്ടന്‍ചായ-കാപ്പി ബൂത്ത് ആരംഭിക്കുക.
ഇതിന്റെ ഉദ്ഘാടനം 2020 ഫെബ്രുവരി 14ന് വൈകുന്നേരം 5.30ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നിര്‍വ്വഹിക്കും. എസ് പി, ആര്‍ ടി ഒ, ഡി വൈ എസ് പി, സി ഐമാര്‍, എസ് ഐമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് ബൂത്ത് പ്രവര്‍ത്തിക്കുക.
വാര്‍ത്താ സമ്മേളനത്തില്‍ ടി കെ രാജന്‍, പി വി ഭാസ്‌ക്കരന്‍, എം എ അബ്ദുല്‍ ഖാദര്‍, താമരാക്ഷന്‍ വി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, news, Driver, Auto, Car, Coffee-house, Free Tee-Coffee booth for night drivers < !- START disable copy paste -->